
മുംബൈ: മെയ് 20 നായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം നടന്നത്. മഹാരാഷ്ട്രയില്‍ അന്നായിരുന്നു തെരഞ്ഞെടുപ്പ് എന്നതിനാല്‍ മുംബൈയിലെ ബോളിവുഡ് താരങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. പ്രശസ്ത ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ എന്നിവര്‍ തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്താൻ എത്തിയത് ബോളിവുഡ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ആലിയ ഭട്ട്, കത്രീന കൈഫ്, നോറ ഫത്തേഹി, ജാക്വലിൻ ഫെർണാണ്ടസ് എന്നിങ്ങനെ ചിലര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇവരില്‍ ആലിയ ഭട്ട് ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്ന ചര്‍ച്ച ഇപ്പോള്‍ കൊഴുക്കുകയാണ് ബോളിവുഡില്‍. ആലിയയുടെ കൈയ്യില്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്
ഗാൽ ഗാഡോട്ടും ജാമി ഡോർനനും അഭിനയിച്ച 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ആലിയ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇതിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ "ആലിയ ഭട്ട് ബ്രിട്ടീഷുകാരനാണോ?" എന്ന തരത്തില്‍ വന്ന ചോദ്യത്തിന് നടി ഉത്തരം നല്‍കിയ വീഡിയോയും വൈറലാകുന്നുണ്ട്.
നടി ഗാൽ ഗാഡോട്ട് ആലിയയോട് ബ്രിട്ടീഷ് പൗരനാണോ എന്ന് ചോദിച്ചപ്പോൾ, ആലിയ അത് സമ്മതിക്കുന്നുണ്ട്. എന്‍റെ അമ്മ ജനിച്ചത് ബർമിങ്ങാമിലാണ്, പക്ഷേ ഞാൻ ജനിച്ചതും വളർന്നതും ഇന്ത്യയിലാണ് എന്ന് താരം പറയുന്നു. എന്‍റെ മുത്തശ്ശി ജീവിതകാലം മുഴുവൻ ഇംഗ്ലണ്ടിലായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലീഷ് ഉച്ചാരണം തനിക്ക് ലഭിച്ചെന്നും ആലിയ പറയുന്നുണ്ട്.
മുന്‍പ് നടന്‍ അക്ഷയ് കുമാറിന്‍റെ പൗരത്വം ഇതുപോലെ വ്യാപകമായി ചര്‍ച്ചയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അക്ഷയ് കുമാറിന് വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അതിന് മുന്‍പ് 90 കളില്‍ അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആലിയയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്.
നായകരായി അജുവർഗീസും ജോണി ആന്‍റണിയും; സ്വർഗം ചിത്രീകരണം പൂർത്തിയായി
അജിത്തിന്‍റെ 'വിഡാ മുയര്‍ച്ചി' എന്ന് റിലീസാകും? ; ആരാധകര്‍ക്ക് സന്തോഷിക്കാം പുതിയ വിവരം പുറത്ത്