2023 ജനുവരിയില്‍ എത്തിയ തുനിവിന് ശേഷം അജിത്തിന്‍റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല എന്നതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് ഇദ്ദേഹത്തിന്‍റെ ആരാധകര്‍ വിഡാ മുയര്‍ച്ചിക്കായി കാത്തിരിക്കുന്നത്.

ചെന്നൈ: തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്ത് അഭിനയിക്കുന്ന വിഡാ മുയര്‍ച്ചി ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തീര്‍ത്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം നടക്കുകയാണ്.

2023 ജനുവരിയില്‍ എത്തിയ തുനിവിന് ശേഷം അജിത്തിന്‍റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല എന്നതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് ഇദ്ദേഹത്തിന്‍റെ ആരാധകര്‍ വിഡാ മുയര്‍ച്ചിക്കായി കാത്തിരിക്കുന്നത്.

അടുത്തിടെ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആക്ഷൻ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിന്‍റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് വാര്‍ത്തയായിരുന്നു. പിന്നാലെ ഈ അപകടത്തിന്‍റെ വീഡിയോ ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. ഇത് വൈറലായിരുന്നു. 

അപകടം നടക്കുമ്പോൾ അജിത്തും നടന്‍ ആരവും കാറിലുണ്ടായിരുന്നു എന്നാണ് അപകട വീഡിയോയില്‍ വ്യക്തമാകുന്നത്. അപകടത്തിൽ അജിത്തിനും ആരവിനും നിസാര പരിക്കേറ്റു. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റും പുറത്തുവരുന്നുണ്ട്. വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ ആദ്യത്തോടെ അജിത്ത് ഇല്ലാത്ത ചില രംഗങ്ങള്‍ എടുക്കുന്നതോടെ ചിത്രം പാക് അപ്പാകും. തുടര്‍ന്ന് ദീര്‍ഘമായ പോസ്റ്റ് പ്രൊഡക്ഷനോടെ ഈ വര്‍ഷം ദീപാവലിക്കായിരിക്കും ചിത്രം റിലീസാകുക എന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 

മഗിഴ്‍ തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് വിഡാ മുയാർച്ചി, ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. 

ഇന്ത്യന്‍ 2 വന്‍ അപ്ഡേറ്റ് നാളെ, അതിന് മുന്‍പേ സാമ്പിളിറക്കി അണിയറക്കാര്‍.!

ടെസ്റ്റ് നടത്തി ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ലിംഗം നിര്‍ണ്ണയിച്ചു; യൂട്യൂബര്‍ ഇര്‍ഫാന്‍ കുരുക്കില്‍