ശിവാജി ഗണേശന്റെ മുന്നില്‍ രണ്ട് വിദ്യാര്‍ഥികള്‍- ഉയര്‍ന്ധ മനിതനിലെ ഫോട്ടോയുമായി അമിതാഭ് ബച്ചൻ

By Web TeamFirst Published Apr 4, 2019, 5:31 PM IST
Highlights

അമിതാഭ് ബച്ചൻ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ഉയര്‍ന്ധ മനിതൻ എന്ന സിനിമയിലൂടെയാണ് അമിതാഭ് ബച്ചൻ തമിഴകത്ത് എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ശിവാജി ഗണേശന് ആദരവര്‍പ്പിച്ചിട്ടുള്ള അടിക്കുറിപ്പോടെ സിനിമയിലെ മറ്റ് ഫോട്ടോകള്‍ അമിതാഭ് ബച്ചൻ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നു.

ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനും എസ് ജെ സൂര്യയുമാണ് ചിത്രത്തില്‍. മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍. സൂര്യയും ഞാനും. ശിവാജി, തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസം. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. വിശാലവും അവിശ്വസനീയമായ പ്രതിഭയുള്ള കലാകാരൻ. എന്റെ ആദരവും അഭിനന്ദനങ്ങളും, അദ്ദേഹത്തില്‍ കാലില്‍ ഞാൻ സ്‍പര്‍ശിക്കുന്നു- ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നു. അമിതാഭ് ബച്ചനു പുറമേ എസ് ജെ സൂര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.

click me!