കൽക്കി 2 എപ്പോള്‍ എത്തും?: ഇതിഹാസ ചിത്രം സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

Published : Mar 15, 2025, 09:24 PM IST
കൽക്കി 2 എപ്പോള്‍ എത്തും?: ഇതിഹാസ ചിത്രം സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

Synopsis

കൽക്കി 2 ൽ അമിതാഭ് ബച്ചൻ്റെ അശ്വത്ഥാമായുടെ രംഗങ്ങൾ മെയ് മാസത്തിൽ ഹൈദരാബാദിൽ ചിത്രീകരിക്കും. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭിൻ്റെ സ്ക്രീൻ സമയം വർദ്ധിപ്പിച്ചു.

മുംബൈ: കൽക്കി 2 ന്റെ ഷൂട്ടിംഗ് മെയില്‍ ആരംഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. മിഡ്-ഡേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ  അശ്വത്ഥാമയായി അഭിനയിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്‍ മെയ് മാസത്തിൽ ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍കി 2024 ലെ വന്‍ വിജയം നേടിയ ചിത്രമാണ്. പുതിയ ഭാഗത്തില്‍ ബിഗ് ബിയുടെ സ്ക്രീൻ സമയവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണവുമായി അടുത്ത വൃത്തങ്ങൾ മിഡ് ഡേയോട് പറഞ്ഞു.

"അദ്ദേഹം മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു, അദ്ദേഹത്തിന്റെ സ്ക്രീൻ സമയവും വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂൺ 15 വരെ ചിത്രീകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുശേഷം, ജൂലൈയിൽ കെബിസിയുടെ അടുത്ത സീസൺ അമിതാഭ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്വിസ് ഷോയുടെ അടുത്ത പതിപ്പ് ഓഗസ്റ്റിൽ സംപ്രേഷണം ചെയ്യും" വൃത്തത്തെ ഉദ്ധരിച്ച് മിഡ് ഡേ പറയുന്നു.

"അമിതാഭിന്‍റെ കഥാപാത്രമായ അശ്വത്ഥാമയും പ്രഭാസിന്‍റെ ഭൈരവ/കർണ്ണന്റെയും കഥയും, ദീപിക പാദുകോണിന്‍റെ  സുമതിയുടെ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കുന്നതിലെ അവരുടെ പങ്കുമായാണ് തുടർഭാഗം മുന്നോട്ട് കൊണ്ടുപോകുന്നത്.സുപ്രീം കമാൻഡറായ യാസ്കിന്‍ എന്ന കമല്‍ഹാസന്‍റെ റോളും ചിത്രത്തില്‍ വലുതായിരിക്കും" അതിൽ കൂട്ടിച്ചേർത്തു.

കൽക്കി 2 ന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഒരു വലിയ സെറ്റും നിർമ്മിച്ചിട്ടുണ്ടെന്ന് ഈ വൃത്തം വെളിപ്പെടുത്തിയത്. "കഴിഞ്ഞ വർഷം 30 ദിവസത്തെ ചിത്രീകരണം പൂർത്തിയായെങ്കിലും, ഇനിയും ധാരാളം ആക്ഷൻ ഭാഗങ്ങൾ ചിത്രീകരിക്കേണ്ടതുണ്ടെന്നും ഈ വൃത്തം പറയുന്നു.

അതേ സമയം കല്‍ക്കി 2 എപ്പോള്‍ എന്നതില്‍ ഇതുവരെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി ഫിലിംസ് ശരിയായ പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനിടെയാണ് പുതിയ സൂചനകള്‍ വരുന്നത്. 

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'