
ഹൈദരാബാദ്: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയിൽ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന വേഷം ഇതിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ അടക്കം വന്‍ താര നിരയുണ്ട്. ഇപ്പോള്‍ അമിതാഭിന്‍റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്ന ടീസര്‍ റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ലൈവ് ഐപിഎൽ മത്സരത്തിനിടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
ടീസര്‍ പ്രകാരം കൽക്കി 2898 എഡിയില്‍ അമിതാഭ് ബച്ചൻ അശ്വത്ഥാമാവായി അഭിനയിക്കും. നിങ്ങള്‍ ഒരിക്കലും മരിക്കില്ല എന്നത് സത്യമാണോ എന്ന് ബിഗ് ബിയോട് ഒരു കുട്ടി ചോദിക്കുന്നതോടെയാണ് ടീസർ പ്രമോ ആരംഭിക്കുന്നത്. ടീസറില്‍ അമിതാഭ് ചിത്രത്തിലെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നത് കാണാം, "ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന. ദ്രോണാചാര്യ കാ പുത്ര, അശ്വത്ഥാമാവാണ് ഞാന്‍' എന്നാണ് ടീസറില്‍ ബിഗ് ബിയുടെ ക്യാരക്ടര്‍ പറയുന്നത്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍.
ദേവദൂതൻ 4കെയില്‍ എത്തുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍ സിബി മലയില്‍