Asianet News MalayalamAsianet News Malayalam

ദേവദൂതൻ 4കെയില്‍ എത്തുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍ സിബി മലയില്‍

 കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം രഘുനാഥ് പലേരിയാണ് നിര്‍വഹിച്ചത്. 

mohanlal devadoothan re release update by director sibi malayil vvk
Author
First Published Apr 21, 2024, 7:22 PM IST

കൊച്ചി: മോഹൻലാൽ നായകനായി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ഇപ്പോള്‍ അന്ന് തീയറ്ററില്‍ ഫ്ലോപ്പായ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ റീ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദേവദൂതന്‍റെ സംവിധായകനായ സിബി മലയിൽ.

മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ദേവദൂതൻ കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് നിര്‍മ്മിച്ചത്.  കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം രഘുനാഥ് പലേരിയാണ് നിര്‍വഹിച്ചത്. 

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഏറെ ശ്രദ്ധേയമാണ്. അന്ന് തീയറ്ററില്‍ പരാജയമായെങ്കിലും ചിത്രം പിന്നീട് സിനിമ പ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് ക്ലാസിക്കായി മാറിയിരുന്നു. ഇതിനാല്‍ കൂടിയാണ് ചിത്രം പുത്തന്‍ സാങ്കേതിക സന്നിവേശത്തോടെ എത്തുന്നത്. 

ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതിന്‍റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ സിബി മലയില്‍ ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. അതേ സമയം സ്ഫടികം പോലെ ആളുകള്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രമാണ് ദേവദൂതന്‍ എന്നാണ് പലരും കമന്‍റ് ഇടുന്നത്.  

എന്നാല്‍ ചിത്രത്തിന്‍റെ റീ റിലീസ് എപ്പോള്‍ എന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീജ്ഞന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. 

പൂപ്പല്‍ പ്രശ്നത്താല്‍ താമസം മാറിയ 1600 കോടി ബംഗ്ലാവിലേക്ക് വീണ്ടും താമസിക്കാന്‍ പ്രിയങ്കയും കുടുംബവും

ക്യാപ്റ്റൻ പവർ ടീമിന്റെ കളിപ്പാവയോ? മോഹന്‍ലാലിന്‍റെ ചോദ്യത്തില്‍ ജിന്‍റോ ഏയറിലായോ - വീഡിയോ പ്രമോ.!

Follow Us:
Download App:
  • android
  • ios