
ബച്ചൻ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബിഗ് സ്ക്രീനിലേക്ക്. അമിതാഭ് ബച്ചന്റെയും(Amitabh Bachchan) ജയാ ബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദയാണ്(Agastya Nanda) ചലച്ചിത്രലോകത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷൻ മ്യൂസിക്കൽ ഫിലിം ‘ദി ആർച്ചീസ്’ ആണ് അഗസ്ത്യയടെ കന്നിച്ചിത്രം.
‘അഗസ്ത്യ, നിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയിൽ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്നേഹവും ആശംസകളും... നന്നായി ചെയ്യൂ... നമ്മുടെ പതാക പാറിപ്പറക്കട്ടെ’, എന്നാണ് ബച്ചൻ ട്വിറ്റ് ചെയ്തത്. അഭിഷേക് ബച്ചനും അഗസ്ത്യക്ക് ആശംസകളർപ്പിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. സോയാ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോമിക് കഥാപാത്രമായ ആർച്ചി ആൻഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ആലിയയുടെ ഗംഗുഭായി ഇനി നെറ്റ്ഫ്ലിക്സില്‍; റിലീസ് തീയതി
ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ അപൂര്‍വ്വം ഹിറ്റുകളില്‍ ഒന്നായിരുന്നു ആലിയ ഭട്ട് (Alia Bhatt) നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി (Gangubai Kathiawadi). ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വമാണ്. കൊവിഡിനു ശേഷം അധികം ബോളിവുഡ് ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നത് പരിഗണിക്കുമ്പോള്‍ കത്തിടവാഡിയുടെ നേട്ടം നിസ്സാരമല്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26ന് ആണ് റിലീസ്.
കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് 2020 ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയും മാറ്റിവെക്കേണ്ടിവന്നിരുന്നു.
ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ