'പാസ്‍പോര്‍ട്ട്'; അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

Published : Jul 07, 2021, 08:38 PM IST
'പാസ്‍പോര്‍ട്ട്'; അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

Synopsis

ത്രില്ലര്‍ ചിത്രം ജിബൂട്ടിക്കു ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രം

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നവാഗതനായ അസിം കോട്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പാസ്പോര്‍ട്ട്' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഗുഡ് ഡേ മൂവീസിന്‍റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശന്‍ ആണ് നിര്‍മ്മാണം. കെ പി ശാന്തകുമാരിയുടെ കഥയ്ക്ക് സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിനു കുര്യന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം സെജോ ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആമ്പ്രോ വര്‍ഗീസ്. 

എസ് ജെ സിനു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ജിബൂട്ടിക്കു ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രമാണിത്. ഭൂരിഭാഗം ചിത്രീകരണവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍