അമിതാഭ് ബച്ചന്റെ 'ചേഹ്‍റെ', പുതിയ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 13, 2021, 02:12 PM IST
അമിതാഭ് ബച്ചന്റെ 'ചേഹ്‍റെ', പുതിയ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

അമിതാഭ് ബച്ചന്റെ 'ചേഹ്‍റെ' സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമയാണ് ചേഹ്‍റെ. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു. വളരെ ആവേശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അമിതാഭ് ബച്ചൻ അറിയിച്ചിരുന്നു.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. 

രഞ്‍ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകൻ റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍