Minnal Murali : മിന്നല്‍ 'എഞ്ചിനീയറിംഗ്' മുരളി; വൈറലായി 'മിന്നല്‍' ചോദ്യപേപ്പര്‍

Web Desk   | Asianet News
Published : Feb 02, 2022, 07:08 AM ISTUpdated : Feb 02, 2022, 07:16 AM IST
Minnal Murali : മിന്നല്‍ 'എഞ്ചിനീയറിംഗ്' മുരളി; വൈറലായി 'മിന്നല്‍' ചോദ്യപേപ്പര്‍

Synopsis

മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറില്‍ കഥാപാത്രങ്ങളാണ്. 

കോതമംഗലം: എന്നും അരസികമായ കാര്യമാണ് പരീക്ഷ ചോദ്യപേപ്പറുകള്‍ എന്നാല്‍ 'മിന്നല്‍' ചോദ്യപേപ്പര്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വൈറലാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി മയം. മിന്നല്‍ മുരളി സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യപേപ്പര്‍ പങ്കുവച്ചിട്ടുണ്ട്.

മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറില്‍ കഥാപാത്രങ്ങളാണ്. മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. കുറുക്കന്‍ മൂലയിലെ കുടിവെള്ള പ്രശ്നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നു. ഇങ്ങനെയാണ് ചോദ്യത്തിന്‍റെ പോക്ക്.

പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങൾ എന്നാണ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. കുര്യന്‍ ജോണ്‍ പറയുന്നു. നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും, എന്നാല്‍ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റുന്നത് ആദ്യമായാണെന്നും ഇത്തരം ഒരു ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പരീക്ഷ ചോദ്യപേപ്പര്‍ കണ്ട മിന്നല്‍ മുരളി സംവിധായകന്‍ ബേസില്‍ ജോസഫ് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഇദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍