'സമയം എങ്ങനെ കടന്നുപോയി?', അജൂബയുടെ ഓര്‍മകളുമായി അമിതാഭ് ബച്ചൻ

Web Desk   | Asianet News
Published : Apr 13, 2021, 01:04 PM IST
'സമയം എങ്ങനെ കടന്നുപോയി?', അജൂബയുടെ ഓര്‍മകളുമായി അമിതാഭ് ബച്ചൻ

Synopsis

അമിതാഭ് ബച്ചൻ നായകനായ ചിത്രമാണ് അജൂബ.

അമിതാഭ് ബച്ചൻ നായകനാകിയ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് അജൂബ. സിനിമ 1991ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയ്‍ക്കും ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ റിലീസ് ചെയ്‍തിട്ട് 30 വര്‍ഷം കഴിയുന്നതിന്റെ ഓര്‍മ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ.

അജൂബയുടെ 30 വര്‍ഷങ്ങള്‍. സമയം എങ്ങനെ കടന്നുപോയി എന്നും അമിതാഭ് ബച്ചൻ എഴുതുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ശശി കപൂര്‍ സംവിധാനം ചെയ്‍ത സിനിമയില്‍ അമിതാഭ് ബച്ചൻ ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് സിനിമയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണ് ഇത് എല്ലാവരും പറയുന്നു.

അജൂബ, സഫര്‍ അലി റിസ്വാൻ എന്നീ കഥാപാത്രങ്ങളായാണ് അമിതാഭ് ബച്ചൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഋഷി കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവാൾ അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ അതികായൻ
നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്