
കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ആ ആഗ്രഹം താരം സാക്ഷാത്കരിച്ചത്. 'ആഗ്രഹം' എന്നു തന്നെയാണ് വീടിനു പേരിട്ടിരിക്കുന്നതും. അടുത്തത് അമൃതയുടെ വിവാഹം ആയിരിക്കും എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അമൃത. സുഹൃത്തും നടിയുമായ ജോഷിനയുടെ വിവാഹത്തിനെത്തിയതായിരുന്നു താരം. വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് സിനിമയുമായും സീരിയലുമായും ബന്ധമുണ്ടാകില്ലെന്നു പറഞ്ഞ അമൃത, ജീവിതപങ്കാളിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു.
''കല്യാണം ഈ വർഷത്തേക്ക് നോക്കുന്നുണ്ട്. പക്ഷേ, ഒന്നും തീരുമാനിച്ചിട്ടില്ല. 2026 ൽ വേണം എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമൃത പറഞ്ഞു. അമൃതയാണോ നിർബന്ധിക്കുന്നത് എന്ന ചോദ്യത്തിന് ''പിന്നല്ലാതെ, വേറെ ആരെങ്കിലും നിർബന്ധിക്കാനുണ്ടോ'', എന്നായിരുന്നു തമാശരൂപേണ താരത്തിന്റെ മറുപടി. ജീവിതപങ്കാളിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അമൃത കൂട്ടിച്ചേർത്തു.
''ജോഷിന എപ്പോഴും ചോദിക്കും ഞാൻ എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്ന്. ഇനി ഞങ്ങളുടെ കൂട്ടത്തിൽ ഞങ്ങൾ മൂന്നുനാലു പേരുണ്ട് വിവാഹം കഴിക്കാൻ. ഇൻഡസ്ട്രിയിൽ ഇല്ലാത്ത വ്യക്തിയെ ആയിരിക്കും ഞാൻ വിവാഹം ചെയ്യുക'', എന്നും അമൃത പറഞ്ഞു.
നിലവില്‍ ടോം ആന്‍ഡ് ജെസി എന്ന പരമ്പരയില്‍ ജെസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃത. ഇതോടൊപ്പം തന്നെ പരസ്യങ്ങള്‍, കൊളാബുകള്‍, യുട്യൂബ് വീഡിയോകൾ തുടങ്ങിയവയും ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ