
കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് അമൃത ആ ആഗ്രഹം പൂർത്തീകരിച്ചത്. സ്വന്തം നാടായ പത്തനാപുരത്താണ് അമൃത വീട് പണിതത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃതയുടെ അമ്മ. ഇരുവരുമൊന്നിച്ചെത്തിയ പുതിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. അമൃതയുടെ വിവാഹമായി എന്നാണ് അമ്മ തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാൽ വരനെ സംബന്ധിച്ച വിവരങ്ങളൊന്നും തുറന്നുപറഞ്ഞിട്ടില്ല.
ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നാണ് അമൃത പറയുന്നത്. ''ആത്മാർത്ഥത ഉള്ള ഒരു പയ്യനാണ്. നല്ല സ്നേഹവും. എന്തുണ്ടെങ്കിലും അവൻ എന്റടുത്ത് ചോദിക്കും. ആ വ്യക്തിയുടെ അടുത്ത് നമുക്കൊരു ബഹുമാനം തോന്നുന്ന കാര്യമല്ലേ അതൊക്കെ. കുറച്ച് ദൈവവിചാരം കൂടുതലുള്ളയാളാണ് ഞാൻ. അവൻ അങ്ങനെ അല്ലെങ്കിൽ പോലും ഞാൻ പറയുന്നതൊക്കെ കേൾക്കും. പണവും മറ്റു കാര്യങ്ങളൊന്നും നമുക്കൊരു പ്രശ്നമല്ല. പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മളോട് ചോദിച്ചു മനസിലാക്കുന്ന വ്യക്തിയാണ്. എന്റെ മോന്റെ അതേ പേര് തന്നെയാണ് മരുമകനായി വരാൻ പോകുന്ന ആൾക്കും'', എന്നും അമൃതയുടെ അമ്മ അഭിമുഖത്തിൽ പറയുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളൊന്നും തുറന്നുപറയാൻ ആയിട്ടില്ലെന്നും അമ്മ ഇക്കാര്യം ഇപ്പോൾ പറയുമെന്ന് ഓർത്തില്ലെന്നും അമൃത പറയുന്നുണ്ട്. ഇതെന്താ മോശം കാര്യമാണോ, തുറന്നുപറയുന്നതിൽ എന്താ കുഴപ്പം എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ