
ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പ്രകാശനം നിർവഹിച്ചത്. പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീത സംവിധാനം നിർവ്വഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസൻ ചിത്രത്തിനുവേണ്ടി ആലപിച്ചിട്ടുമുണ്ട്.
ജയൻ വിസ്മയ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനത്തിനുശേഷം, മലയാള സിനിമാലോകത്തുള്ളവരടക്കം നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തത്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ. സ്പോട്ട് എഡിറ്റിംഗ് ഗോപികൃഷ്ണൻ നിർവ്വഹിച്ചിരിക്കുന്നു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമ്മ, ജയ മേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി വി ചെറിയാൻ, ഡോ. ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്, സന്തോഷ് ജോസ്, മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്‌മാൻ ഇലങ്കമൺ, കെ ടി രാജ് കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോ. കാമറാമാൻമാർ: രാഗേഷ് രാമകൃഷ്ണൻ, ശരത് വി ദേവ്, കാമറ അസി. മനാസ്, റൗഫ്, ബിപിൻ, സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്- യാസിർ അഷറഫ്, ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ, ആലാപനം: വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്, യാസിർ അഷറഫ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്മീർ, ഫായിസ് എം.ഡി. എഡിറ്റർ: നൗഫൽ അബ്ദുല്ല.
ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട് കോഡിനേറ്റർ: അസീം കോട്ടൂർ. പ്രൊജക്ട് ഡയറക്ടർമാർ: ജയ മേനോൻ, പ്രകാശ് വടകര. പ്രൊജക്ട് സപ്പോട്ടേഴ്സ്: പൗലോസ് തേപ്പാല, ലിസോൻ ഡിക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്, ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ: എ.എസ്. ദിനേശ്, റോജിൻ. സ്റ്റണ്ട്: സലിം ബാവ, മനോജ് മഹാദേവൻ. ശബ്ദലേഖനം: ജൂബി ഫിലിപ്പ്.സൗണ്ട് ഡിസൈൻ രാേജഷ് പി.എം. കളറിസ്റ്റ്: വിവേക് നായർ. ക്രിയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. സജീദ് സലാം. ചിത്രം ഉടൻ തിയറ്ററിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അണിയറ പ്രവർത്തകർ.
ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ