ഗം ഗം ഗണേശ റിലീസിനൊരുങ്ങുന്നു, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

Published : May 25, 2024, 12:07 PM ISTUpdated : May 28, 2024, 04:49 PM IST
ഗം ഗം ഗണേശ റിലീസിനൊരുങ്ങുന്നു, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

Synopsis

ഗം ഗം ഗണേശയുടെ അപ്‍ഡേറ്റ്.

ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഗം ഗം ഗണേശ റിലീസിനൊരുങ്ങിയിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഉദയ് ബൊമ്മിസെട്ടിയാണ്. നായികയായി എത്തുന്നത് പ്രഗതി ശ്രിവാസ്‍തവയാണ്. ചിത്രത്തിന് യുഎ സര്‍ട്ടഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ആക്ഷനും ഹ്യൂമറിനും പ്രാധ്യാന്യമുള്ളതാണ് ചിത്രം. മെയ്‍ 31നാണ് റിലീസ് ചെയ്യുക. ഛായാഗ്രാഹണം  നിര്‍വഹിക്കുക ആദിത്യ ജവ്വദിയാണ്. ബേബി എന്ന വമ്പൻ ഹിറ്റിന് ശേഷമാണ് ഗം ഗം ഗണേശ എന്ന സിനിമയുമായി ആനന്ദ ദേവെരകൊണ്ട എത്തുന്നത്.

സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്.  റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറ്റി. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

Read More: ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ