Asianet News MalayalamAsianet News Malayalam

ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

തന്മാത്രയിലെ നായികയായ മീരാ വാസുദേവൻ സീരിയലുകളിലൂടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Popular actor Meera Vasudevan weds famous cinematographer Vipin Puthiyankam hrk
Author
First Published May 25, 2024, 9:24 AM IST

നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. മീരാ വാസുദേവന്റെയും വിപിൻ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്. വിവാഹിതയായത് നടി മീര വാസുദേവൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്നാണ് മീരാ വാസുദേവൻ തന്നെ വെളിപ്പെടുത്തിയത്. വിപിൻ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട്  ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്‍പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‍നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു കുടുംബവിളക്ക് നടി മീരാ വാസുദേവ്.

കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലെ നായികയാണ് മീരാ വാസുദേവൻ പ്രിയങ്കരിയായത്. മറുഭാഷക്കാരിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ മീരയെ സ്വന്തം വീട്ടിലെ അംഗമായാണ് എന്നും കണക്കാക്കാറുള്ളത്. വിപിൻ പുതിയങ്കം കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനാണ്. ഡോക്യുമെന്ററികളിലും വിപിൻ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മീരാ വാസുദേവ് ഗോല്‍മാല്‍ എന്ന സിനിമയിലൂടെയാണ് നടിയായി അരങ്ങേറുന്നത്. മോഹൻലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. മോഹൻലാലിന്റെ ജോഡിയായിട്ടായിരുന്നു മീരാ വാസുദേവൻ സിനിമയില്‍ വേഷമിട്ടതെന്ന പ്രത്യേകതയുമുണ്ട്. ഒരുവൻ, കൃതി, ഇമ്പം തുടങ്ങിയ സിനിമകള്‍ക്ക് പുറമേ അപ്പുവിന്റെ സത്വാന്വേഷണം, സെലൻസര്‍, കിര്‍ക്കൻ, അഞ്‍ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക്  എന്നിവയിലും മീരാ വാസുദേവ് മികച്ച കഥാപാത്രങ്ങളായിട്ടുണ്ട്.

Read More: ത്രില്ലടിപ്പിച്ചൊരു കുറ്റാന്വേഷണവുമായി തലവൻ- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios