
അവതാരകന്‍റെ വേഷത്തിലാണ് ആനന്ദ് നാരായണന്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ അഭിനയരംഗത്തേക്കും ആനന്ദ് എത്തി. 2014ലാണ് താരം ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നത്. ആദ്യത്തെ പരമ്പര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന കാണാ കണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ പരമ്പരകളില്‍ താരം സുപ്രധാന വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷത്തിനൊപ്പം തന്നെ നായക വേഷത്തിലും ആനന്ദ് എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിന് ഇടയിൽ ഭാര്യയെ ലൈവ് ആയി പ്രാങ്ക് ചെയ്തതിന്റെ ഷോർട്ട് വീഡിയോ നടൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുയാണ്. ഫോൺ ലൗഡ് സ്പീക്കറിലിട്ട് ഭാര്യയെ വിളിക്കണം, എടുത്ത ഉടനെ ഐ ലവ് യു എന്ന് പറയണം- എന്നതാണ് ടാസ്‌ക്. ആനന്ദ് ഒട്ടും അമാന്തിക്കാതെ ഭാര്യയെ ഫോണ്‍ വിളിച്ചു, ആനന്ദ് സംസാരിക്കുന്നതിന് മുൻപേ മിനി സംസാരിച്ചു തുടങ്ങി. ഹലോ ഒന്നും പറഞ്ഞില്ലോ, 'എന്താ ഏട്ടാ എത്തിയിട്ട് വിളിക്കാത്തത്' എന്നാണ് മിനി ആദ്യം ചോദിച്ചത്.
അതിന് മറുപടി പറയാതെ ആനന്ദ് ഐ ലവ് യു എന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു. മിനി എന്തെങ്കിലും കൂടുതൽ പറയുന്നതിന് മുൻപേ ഇത് പ്രാങ്ക് ആണ് എന്നും, ഫോൺ ലൈവ് ആണ് എന്നും പറഞ്ഞു. പക്ഷെ അതൊന്നും മിനി കേള്‍ക്കുന്നില്ല, എത്തിയിട്ട് വിളിക്കാത്തതിന്റെ പരിഭവത്തിലാണ് ആൾ. 'എത്ര നേരമായി, എത്തിയിട്ട് ഒന്ന് വിളിച്ചൂടെ, ഞാൻ ആകെ പേടിച്ചു പോയി, വീട്ടിലൊക്കെ വിളിച്ചു പറഞ്ഞു' എന്നാണ് മിനി പറഞ്ഞത്.
കുടുംബവിളക്ക് എന്ന സീരിയലിലെ അനിരുദ്ധ് എന്ന കഥാപാത്രം ചെയ്തു കൊണ്ട് പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണൻ. ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലിൽ അരുൺ വർമ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.