'തിയറ്ററില്‍ നിന്നും നിങ്ങള്‍ ഈ സിനിമ കാണണം'; 'വാങ്കി'ന് ടിക്കറ്റെടുക്കാന്‍ ക്ഷണിച്ച് അനശ്വര രാജന്‍

Published : Jan 29, 2021, 11:17 AM IST
'തിയറ്ററില്‍ നിന്നും നിങ്ങള്‍ ഈ സിനിമ കാണണം'; 'വാങ്കി'ന് ടിക്കറ്റെടുക്കാന്‍ ക്ഷണിച്ച് അനശ്വര രാജന്‍

Synopsis

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്കി'ന് ആസ്പദമായിരിക്കുന്നത് ഉണ്ണി ആറിന്‍റെ കഥയാണ്

കൊവിഡ് ഇടവേളയ്ക്കുശേഷം തുറന്ന തിയറ്ററുകളിലേക്ക് ജയസൂര്യ നായകനായ 'വെള്ള'ത്തിനു ശേഷം രണ്ട് മലയാള സിനിമകള്‍ കൂടി ഇന്ന് എത്തുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ലവ്' എന്ന ചിത്രവും നവാഗത സംവിധായിക കാവ്യ പ്രകാശിന്‍റെ 'വാങ്ക്' എന്ന ചിത്രവും. സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകള്‍ കാവ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനശ്വര രാജനാണ്. അനശ്വരയുടെ ആറാമത്തെ ചിത്രമാണ് ഇത്. പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ചുകൊണ്ട് അനശ്വരയുടെ കുറിപ്പ് ഇങ്ങനെ..

അനശ്വര രാജന്‍ പറയുന്നു

"പ്രിയപ്പെട്ടവരെ.. ഏറെക്കാലത്തിനു ശേഷം ഞങ്ങളുടെ സിനിമ 'വാങ്ക്'  ഇന്ന് പുറത്തിറങ്ങുകയാണ്!! കൊവിഡ് എന്ന മഹാമാരി പിടിമുറുക്കിയതിനു ശേഷം തിയറ്റർ തുറക്കുമ്പോൾ നിങ്ങളുടെ മുന്നിലേക്കെത്തുന്ന രണ്ടാമത്തെ മലയാള സിനിമയാണ് വാങ്ക്!! സിനിമ വ്യവസായത്തെയും സിനിമാപ്രേമികളേയും കൊവിഡ് തെല്ലൊന്നു തളർത്തിയെങ്കിലും ഈ തിരിച്ചു വരവിന്‍റെ  ഉണർവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററിൽ നിന്നും നിങ്ങൾ ഈ സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുന്നു...  നിങ്ങൾ തന്ന സ്നേഹവും പിന്തുണയും കാരണം, ഞാൻ ആറാമത്തെ സിനിമ‌വരെ എത്തി നിൽക്കുകയാണ്.. എന്‍റെ എല്ലാ സിനിമകളും പോലെ ഈ സിനിമയും നിങ്ങൾ  സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു..!! നല്ല അഭിപ്രായങ്ങളായി, തെറ്റുകുറ്റങ്ങളെ ചൂണ്ടിക്കാട്ടി, ഈ യാത്രയിൽ ഇനിയും പ്രേക്ഷകരായായ നിങ്ങളും എന്‍റെ കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.. അനശ്വര രാജൻ"

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്കി'ന് ആസ്പദമായിരിക്കുന്നത് ഉണ്ണി ആറിന്‍റെ കഥയാണ്. ശബ്ന മുഹമ്മദ് ആണ് തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. അനശ്വര രാജൻ നായികയാവുന്ന ചിത്രത്തില്‍ നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പി എസ് റഫീഖിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. 7 ജെ ഫിലിംസിന്‍റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍