
ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് വാശി. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വാശിയിലെ ഗാനം പുറത്തുവിട്ടു. ഋതുരാഗം എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത് (Vaashi song).
'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.
അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.
കീര്‍ത്തി സുരേഷ് നായികയായി ഏറ്റവും ഒടുവില്‍ എത്തിയത് 'സര്‍ക്കാരു വാരിപാട്ട'യാണ്. മഹേഷ് ബാബുവാണ് നായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോള്‍ മഹേഷ് ബാബു ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും ലഭ്യമാകുന്നുണ്ട്.
'സര്‍ക്കാരു വാരി പാട്ട' ചിത്രം സാധാരണ സ്‍ട്രീം തുടങ്ങുന്നതിനി മുന്നേ ലഭ്യമാക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. വാടകയ്‍ക്കാണ് മഹേഷ് ബാബു ചിത്രം ലഭ്യമാകുക. 199 രൂപയ്‍ക്കാണ് ലഭ്യമാകുക. മഹേഷ് ബാബു നായകനായ ചിത്രം 10 ദിവസത്തിന് ശേഷം എല്ലാ സബ്‍സ്‍ക്രൈബേഴ്‍സിനും ലഭ്യമാകും.
മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു.
'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. മഹേഷ് ബാബു ചിത്രം 'സര്‍ക്കാരു വാരി പാട്ട' മെയ് 12നാണ് തിയറ്ററുകളിലെത്തിയത്. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
Read More : 'നിന്നെപ്പോലെ ആരുമുണ്ടാകില്ല', ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മ ദിനത്തില്‍ മേഘ്‍ന രാജ്