അനശ്വര രാജന്റെ 'മൈക്കി'ന് യു/എ സര്‍ട്ടിഫിക്കറ്റ്, 19ന് തിയറ്ററുകളിലെത്തും

Published : Aug 18, 2022, 01:00 PM IST
അനശ്വര രാജന്റെ 'മൈക്കി'ന് യു/എ സര്‍ട്ടിഫിക്കറ്റ്, 19ന് തിയറ്ററുകളിലെത്തും

Synopsis

അനശ്വര രാജൻ നായികയാകുന്ന ചിത്രം 19ന് തിയറ്ററുകളില്‍.  

അനശ്വര രാജൻ നായികയാകുന്ന പുതിയ സിനിമയാണ് 'മൈക്ക്'.  ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 'മൈക്കി'ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറടക്കമുള്ള രസകരമായ പ്രമോഷകള്‍ മെറ്റീരയലുകളിലൂടെ പ്രക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'മൈക്ക്'.

'ബിവെയർ ഓഫ് ഡോഗ്‍സ്' സിനിമയുടെ സംവിധായകൻ വിഷ്‍ണുശിവപ്രസാദാണ് 'മൈക്കും' ഒരുക്കുന്നത്.  'മൈക്ക്', രചിച്ചിരിക്കുന്നത് 'കല വിപ്ലവം പ്രണയം' സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിരാം രാധാകൃഷ്‍ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം നൽകുന്നു. 'മൈക്കി'ലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്‍സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്‍തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്‍മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു. രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Read More : 'മൈക്ക്' ആയി അനശ്വര രാജന്‍; ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം