തമിഴില്‍ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ്? ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആദ്യ പ്രതികരണങ്ങള്‍

Published : Aug 18, 2022, 12:47 PM ISTUpdated : Aug 18, 2022, 02:37 PM IST
തമിഴില്‍ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ്? ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആദ്യ പ്രതികരണങ്ങള്‍

Synopsis

റാഷി ഖന്ന, നിത്യ മേനന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

ഒരു വര്‍ഷത്തിനിപ്പുറമാണ് തിയറ്ററുകളിലേക്ക് ഒരു ധനുഷ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മിത്രന്‍ ആര്‍ ജവഹര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുച്ചിദ്രമ്പലമാണ് ചിത്രം. മ്യൂസിക്കല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ ട്വിറ്ററില്‍ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും പ്രതികരണങ്ങള്‍ എത്തിയിരിക്കുകയാണ്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു ഇമോഷണല്‍ എന്‍റര്‍ടെയ്നര്‍ ഇങ്ങനെയാണ് ഒരുക്കേണ്ടതെന്ന് സിദ്ധാര്‍ഥ് ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചു. ലളിതവും നേരിട്ടുള്ളതുമായ ചിത്രം പ്രേക്ഷക ഹൃദയങ്ങളുമായി കണക്ട് ചെയ്യുന്നുണ്ടെന്നും. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ചിത്രത്തിന് അഞ്ചില്‍ മൂന്നര റേറ്റിംഗ് ആണ് കൊടുത്തിരിക്കുന്നത്. ഒരു പക്ക എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്ന് പറയുന്ന മനോബാല ധനുഷിന്‍റെ പ്രകടനത്തെയും പ്രശംസിക്കുന്നു. മൂന്നേകാല്‍ റേറ്റിംഗ് ആണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ലളിതമായി കഥ പറയുന്ന ഫീല്‍ ഗുഡ് ചിത്രമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. ഒരു മധ്യവര്‍ഗ്ഗ യുവാവായി ധനുഷ് ഒരിക്കല്‍ക്കൂടി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

റാഷി ഖന്ന, നിത്യ മേനന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഭാരതിരാജ, പ്രകാശ് രാജ്, മുനീഷ്കാന്ത്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. പ്രസന്ന ജി കെ ആണ് എഡിറ്റിംഗ്. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. 133 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. കേരളത്തില്‍ 100 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ