ആക്ഷേപഹാസ്യവുമായി 'അഞ്ചാം വേദം'; നാളെ തിയറ്ററുകളില്‍

Published : Apr 25, 2024, 10:43 AM IST
ആക്ഷേപഹാസ്യവുമായി 'അഞ്ചാം വേദം'; നാളെ തിയറ്ററുകളില്‍

Synopsis

കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്

നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം‌ എന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം. വേഷം കൊണ്ടും ഭാഷ കൊണ്ടും ചിന്ത കൊണ്ടും ആരാധന കൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ കൈമാറുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി ഒരു സസ്പെൻസ് ത്രില്ലര്‍ ദൃശ്യാനുഭവമായി മാറും ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻ‌താര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. മാധവി, കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോളേജ് ഡെയ്സ്, പ്രമുഖൻ തുടങ്ങി ഏതാനും ചില സിനിമകളിലൂടെ സജിത്ത് രാജ് മലയാളികൾക്കും പരിചിതനാണ്. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യ രാജ്  എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിനീഷ് രാജ് അഞ്ചാം വേദത്തിന്‍റെ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്സും ചെയ്തിരിക്കുന്നു.

മറ്റ് അഭിനേതാക്കൾ അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ്  തുടങ്ങിയവരാണ്. എഡിറ്റിംഗ് ഹരിരാജ ഗൃഹ, പശ്ചാത്തല  സംഗീതം വിഷ്ണു വി ദിവാകരൻ, പ്രൊജക്റ്റ് ഡിസൈനർ രാജീവ് ഗോപി, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ, ആർട്ട്‌ രാജേഷ് ശങ്കർ, കോസ്റ്റ്യൂംസ് ഉണ്ണി പാലക്കാട്, മേക്കപ്പ് സുധി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ ബാലു നീലംപേരൂർ, ആക്ഷൻ കുങ്ഫു സജിത്ത്, പി ആർ ഒ- എം കെ ഷെജിൻ.

ALSO READ : 'മഞ്ഞുമ്മല്‍ ബോയ്‍സ്' ഒടിടിയിലേക്ക്; എത്തുക ഈ പ്ലാറ്റ്‍ഫോ‍മില്‍, ഒഫിഷ്യല്‍ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി