സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

Published : Apr 25, 2024, 09:59 AM IST
സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

Synopsis

സിനിമ കാണുന്നതിലും കൂടുതൽ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

കൊച്ചി: അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലൂടെ വലിയ അഭിനന്ദനമാണ് നടന്‍ ഫഹദ് ഫാസിലിന് ലഭിക്കുന്നത്. ഏറ്റവും പുതിയ അഭിമുഖത്തില്‍ ഫഹദിന്‍റെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്. സിനിമ കാണുന്നതിലും കൂടുതൽ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.  തന്നെയും തന്‍റെ സിനിമകളെയും കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണയെക്കുറിച്ചാണ് ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് സംസാരിച്ചത്. 

"എനിക്ക് ഡെഡ് ലൈനുകളെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഞാൻ കാര്യങ്ങൾ കൃത്യസമയത്ത് തുടങ്ങുകയോ കൃത്യസമയത്ത് പൂർത്തിയാക്കുകയോ ചെയ്യുന്നില്ല. എന്‍റെ പദ്ധതികളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. എനിക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. 

പ്രേക്ഷകരോട് ഞാൻ എപ്പോഴും പറയാറുണ്ട്, അവരോടുള്ള എന്‍റെ ഒരേയൊരു ഉത്തരവാദിത്തം അവര്‍ക്ക് കാണാന്‍ താല്‍പ്പര്യമുള്ള സിനിമകൾ നിർമ്മിക്കുക എന്നതാണ്. അവർ എന്നെക്കുറിച്ച് ചിന്തിക്കാനോ എന്‍റെ ജീവിതത്തിൽ ഞാൻ എന്താണ് ചെയ്യുന്നതെന്നോർത്ത് വിഷമിക്കുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല" ഫഹദ് പറഞ്ഞു.

തിയേറ്റർ വിട്ടതിന് ശേഷം തന്നെക്കുറിച്ചോ തന്‍റെ അഭിനയത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഫഹദ് തന്‍റെ ചിന്തയായി മുന്നോട്ട് വയ്ക്കുന്നു.   "നിങ്ങൾ സിനിമ കഴിയുന്നതുവരെ എന്നെക്കുറിച്ച് ചിന്തിക്കുക. തീൻമേശയിൽ ആളുകൾ അഭിനേതാക്കളെക്കുറിച്ചോ അവരുടെ അഭിനയത്തെക്കുറിച്ചോ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ ചര്‍ച്ച തിയേറ്ററുകളിലോ, തീയറ്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴോ ചർച്ചചെയ്യുക. സിനിമ ഇതിനപ്പുറമല്ല. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട് " ഫഹദ് ഫാസിൽ പറഞ്ഞു.

ഇതേ അഭിമുഖത്തില്‍ മലയാള സിനിമയില്‍ അടുത്ത അഞ്ച് വര്‍ഷം എന്ത് പരീക്ഷണവും നടത്താന്‍ സാധിക്കുമെന്നും ഫഹദ് പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന പ്രേക്ഷക സമൂഹമാണ് ഇവിടെ ഇപ്പോഴുള്ളത്. ഇത്തരം പരീക്ഷണങ്ങള്‍ കലാകാര്യത്തിലും, ബോക്സോഫീസ് വിജയത്തിലും നടക്കുമെന്ന് ഫഹദ് പറഞ്ഞു. 

'വിജയ് അന്ന് പയ്യന്‍, ഇപ്പോ ബ്രാന്‍റ്' : ഗില്ലി റീ-റിലീസ് വന്‍ ഹിറ്റ്; ഗില്ലി 2 ആലോചന ശക്തം.!

'പെരുമാനി മോട്ടോഴ്സ്' ഓടിത്തുടങ്ങുന്നു, ചിത്രം മെയിൽ തിയറ്ററുകളിൽ ; പോസ്റ്ററുമായി അണിയറക്കാര്‍

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി