'ചില കാര്യങ്ങൾ അറിയിച്ചു ചെയ്യണമെന്നാണ് അയാൾ പറഞ്ഞത്, അതാണ് ഞാനും ചെയ്തത്'; സായ് കൃഷ്‍ണക്കെതിരെ ലക്ഷ്മി നക്ഷത്ര

Published : Jun 27, 2026, 04:45 PM IST
Lakshi Nakshathra

Synopsis

'രേണുവിനെ വെച്ച് ചെയ്‍ത വീഡിയോകളിൽ നിന്നും കിട്ടിയ തുകയിൽ നിന്നും ഒരു തുക രേണുവിന് കൊടുത്തു എന്നൊക്കെ ചിലർ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്'.

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് മുമ്പും ശേഷവുമെല്ലാം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അവതാരകയും സംരംഭകയുമൊക്കെയായ ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിക്ക് കാൻസറാണെന്ന് അറിഞ്ഞതിനു പിന്നാലെ രേണുവിന് പിന്തുണയറിയിച്ചും ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രേണുവിനെ കുറിച്ചും രേണുവിന് സാമ്പത്തിക സഹായം നൽകിയ മുൻ ബിഗ് ബോസ് താരം സായ് കൃഷ്‍ണയെ കുറിച്ചും ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.‍ സായ് കൃഷ്‍ണയുടെ പേര് പരാമർശിക്കാതെയായിരുന്നു ലക്ഷ്മിയുടെ വിമർശനം.

''രേണുവിനെ വെച്ച് ചെയ്ത വീഡിയോകളിൽ നിന്നും കിട്ടിയ തുകയിൽ നിന്നും ഒരു തുക രേണുവിന് കൊടുത്തു എന്നൊക്കെ ചിലർ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇപ്പോൾ ഞാൻ ഇത് പറയാൻ പാടില്ല. ചോദിച്ചതുകൊണ്ട് മാത്രമാണ് പറയുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് രേണു പറഞ്ഞതുകൊണ്ടാണ് ഞാൻ ഒരു പെർഫ്യൂം കൊണ്ടുചെന്ന് കൊടുത്തത്. കഴിഞ്ഞ ദിവസം രേണുവിനെ വീട്ടിൽ പോയി കണ്ട വ്യക്തി പറയുന്നുണ്ട്, ആ വ്യക്തിയുടെ പേര് ഒന്നും ഞാൻ പറയുന്നില്ല. ആ വ്യക്തി പറഞ്ഞത് ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് അറിയിച്ച് തന്നെ ചെയ്യണം എന്നാണ്. ഇത് തന്നെയേ ഞാനും ചെയ്തിട്ടുള്ളൂ. നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, ഈ വിഷയത്തിൽ ഇയാളുടെ അഭിമുഖങ്ങളെല്ലാം ഒരേയൊരു ഓൺലൈൻ ചാനലിൽ മാത്രമാണ് വരുന്നത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ 'പ്രാർഥന'യിലെ തീരുമാനമായി, 'കയറിച്ചെല്ലുന്നിടമെല്ലാം ദുർഗന്ധം പരത്തുകയാണ്'; നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി
നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ"