‌'പെണ്ണെന്നാ സുമ്മാവാ'; ശ്രദ്ധനേടി 'ഓ മൈ ഡാർലിംഗ്' ടീസർ

Published : Feb 06, 2023, 01:50 PM IST
‌'പെണ്ണെന്നാ സുമ്മാവാ'; ശ്രദ്ധനേടി 'ഓ മൈ ഡാർലിംഗ്' ടീസർ

Synopsis

മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ അടിസ്ഥാന പ്രമേയം.

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന 'ഓ മൈ ഡാര്‍ലിങ്ങി'ന്റെ ടീസര്‍ പുറത്തിറങ്ങി. കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ അടിസ്ഥാന പ്രമേയം. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, ക്യാമറ- അന്‍സാര്‍ ഷാ, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ,  വിനായക് ശശികുമാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകർ.

ആദ്യ സംവിധാനം ഗംഭീരമാക്കി വിഷ്ണുവും ബിബിനും; വിജയം ആഘോഷിച്ച് ടീം 'വെടിക്കെട്ട്'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ