
അനിമല്‍ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ അനിമല്‍ കളക്ഷ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനായാണ് നായികയായത്. മലയാളത്തിന്റെ ഹിറ്റായ പ്രേമവും അനിമല്‍ സിനിമയും തമ്മിലുള്ള ഒരു സാമ്യം റിലീസിനു മുമ്പും ശേഷവുമുണ്ടായത് ചൂണ്ടിക്കാട്ടി ആരാധകര്‍ എത്തിയിരിക്കുകയാണ്.
രണ്‍ബിര്‍ കപൂറിന്റെ ഭാര്യാ കഥാപാത്രമായിട്ട് ചിത്രത്തില്‍ എത്തിയ നടി രശ്‍മിക മന്ദാനയായിരുന്നു റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചത്. അനിമലിലെ പാട്ടുകളായിരുന്നു രശ്‍മിക മന്ദാനയെ സിനിമയുടെ റിലീസിനു മുന്നേ ചര്‍ച്ചകളിലെത്തിച്ചത്. മറ്റ് ഒരു നായികയുടെ പേരും സിനിമയുടെ റിലീസ് മുന്നേ ചര്‍ച്ചകളില്‍ ഇടംനേടിയിരുന്നില്ല. അനിമല്‍ റിലീസായപ്പോള്‍ രശ്‍മിക മന്ദാനയെക്കാളും ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു നടി ത്രിപ്‍തി ദിമ്രിയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ത്രിപ്‍തി ദിമ്രി പ്രിയങ്കരിയാകുകയും റിലീസിനു ശേഷം രാജ്യത്താകമാനം ചര്‍ച്ചയാകുകയും ചെയ്‍തു. സാമൂഹ്യ മാധ്യമത്തില്‍ നിരവധി പേരാണ് താരത്തെ തിരഞ്ഞത്. ത്രിപ്‍തിയുടേതായി നിരവധി അഭിമുഖങ്ങളും ചര്‍ച്ചയാകുന്നു.
പ്രേമത്തിന്റെ കാര്യത്തിലും മുമ്പ് സംഭവിച്ചത് ഇതായിരുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രേമം ഇറങ്ങുന്നതിനു മുമ്പ് ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നടി അനുപമ പരമേശ്വരൻ ആയിരുന്നു. ആലുവ പുഴയുടെ തീരത്തെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് തൊട്ട് അനുപമ പരമേശ്വരൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമ ഇറങ്ങിയപ്പോഴാകട്ടെ അനുപമയേക്കാളും ശ്രദ്ധയാകര്‍ഷിച്ച താരം സായ് പല്ലവി ആയിരുന്നു. മലര്‍ മിസ് ആയിട്ടായിരുന്നു പ്രേമം സിനിമയില്‍ സായ് പല്ലവി വേഷമിട്ടത്.
സംവിധാനം സന്ദീപ് റെഡ്ഡി വങ്കയാണ്. അനില്‍ കപൂറും പ്രധാന കഥാപാത്രമാകുന്നു. ഛായാഗ്രാഹണം അമിത് റോയ് ആണ്. അനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും രണ്‍ബീര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കും ത്രിപ്‍തി ദിമ്രിക്കും പുറമേ ബോബി ഡിയോളും ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ