നേരിന്റെ പ്രമോഷനിടെ മോഹൻലാലിന്റെ സെല്‍ഫി, വീഡിയോ ചര്‍ച്ചയാകുന്നു

Published : Dec 11, 2023, 01:04 PM IST
നേരിന്റെ പ്രമോഷനിടെ മോഹൻലാലിന്റെ സെല്‍ഫി, വീഡിയോ ചര്‍ച്ചയാകുന്നു

Synopsis

നേരുമായി മോഹൻലാല്‍ എത്തുന്നു.

മോഹൻലാല്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രം നേര് പ്രദര്‍ശനത്തിനെത്തുകയാണ്. നേരിന്റെ പ്രമോഷൻ ഇന്ന് തുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലാണ് മോഹൻലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. ജീത്തു ജോസഫിനൊപ്പമെത്തിയ മോഹൻലാല്‍ സെല്‍ഫിയെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നേരത്തെ കേരളീയത്തില്‍ പങ്കെടുക്കവേയെടുത്ത സെല്‍ഫി വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. നേരിന്റെ പ്രമോഷനിടെ മോഹൻലാലെടുത്ത സെല്‍ഫി വീഡിയോയും ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേര് 21നാണ് റീലീസ്. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ നേര് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ മോഹൻലാലിന്റെ നേരിന്റേതായി പുറത്തുവിട്ട ട്രെയിലര്‍ മികച്ച അഭിപ്രായം നേടിയിരുന്നു.  നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.

തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി