Asianet News MalayalamAsianet News Malayalam

'എന്റെ പേരിൽ അത് വേണ്ട': കർശ്ശനമായ താക്കീതുമായി സൽമാൻ ഖാൻ

താനും സംഘവും യുഎസ് പര്യടനം നടത്താൻ ഒരുങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ ബോളിവുഡ് താരം സൽമാൻ ഖാൻ രംഗത്ത്. 2024-ൽ താനോ തൻ്റെ ടീമിൽ നിന്നുള്ള ആരും യുഎസിൽ പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്ന് താരം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. തട്ടിപ്പിന് തൻ്റെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമപരമായ മാർഗം സ്വീകരിക്കുമെന്നും സൽമാൻ മുന്നറിയിപ്പ് നൽകി.

Salman Khan issues official statement regarding alleged US tour, warns legal action against 'fraudulent use' of his name
Author
First Published Sep 17, 2024, 7:34 AM IST | Last Updated Sep 17, 2024, 7:34 AM IST

മുംബൈ: താനും സംഘവും യുഎസ് പര്യടനം നടത്താൻ ഒരുങ്ങുന്നു എന്നതരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ ബോളിവുഡ് താരം സൽമാൻ ഖാൻ രംഗത്ത്.  തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് സൽമാൻ വിശദീകരണം നൽകിയത്.  2024-ൽ താനോ തൻ്റെ ടീമിൽ നിന്നുള്ള ആരും യുഎസിൽ  പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഏതെങ്കിലും തട്ടിപ്പിന് തൻ്റെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമപരമായ മാർഗം സ്വീകരിക്കുമെന്നും സൽമാൻ മുന്നറിയിപ്പ് നൽകി.

സൽമാൻ ഖാൻ യുഎസ് ടൂറിന്റെ എന്ന പേരിൽ ടിക്കറ്റ് വാങ്ങുന്നതിനെതിരെ താരം തൻ്റെ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. തനിക്ക് ഒരു പര്യടനത്തിനും യുഎസിലേക്ക് പോകാൻ പദ്ധതിയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൽമാൻ തൻ്റെ ട്വീറ്റ് പോസ്റ്റിലെ കുറിപ്പ് ഇങ്ങനെയായിരുന്നു, 'സൽമാൻ ഖാനോ അദ്ദേഹത്തിൻ്റെ ഏതെങ്കിലും അനുബന്ധ കമ്പനികളോ ടീമുകളോ 2024-ൽ യുഎസ്എയിൽ വരാനിരിക്കുന്ന സംഗീത പരിപാടികളോ പ്രകടനങ്ങളോ സംഘടിപ്പിക്കുന്നില്ലെന്ന് അറിയിക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ അത് പൂർണ്ണമായും വ്യാജമാണ്. അത്തരം ഇവൻ്റുകൾ പ്രോത്സാഹിപ്പിക്കുന്ന ഇമെയിലുകളോ സന്ദേശങ്ങളോ പരസ്യങ്ങളോ വിശ്വസിക്കരുത്. സൽമാൻ ഖാൻ്റെ പേര് വ്യാജമായി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും'. 

മനീഷ് ശർമ സംവിധാനം ചെയ്ത ടൈഗർ 3യിലാണ് സൽമാൻ അവസാനമായി അഭിനയിച്ചത്. വാർ 2, ആൽഫ എന്നീ സ്പിൻ-ഓഫുകൾ എന്നിവ ഉൾപ്പെടുന്ന വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ചിത്രം. സാജിദ് നദിയാദ്‌വാലയുടെ ആക്ഷൻ-ത്രില്ലർ സിക്കന്ദറിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സുനിൽ ഷെട്ടി, രശ്മിക മന്ദാന,സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരൺ ജോഹറിൻ്റെ ദ ബുൾ, വൈആർഎഫിൻ്റെ ടൈഗർ Vs പത്താൻ എന്നിവയും സൽമാന്റെതായി അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്ന ചിത്രങ്ങളാണ്. 

സല്‍മാന്‍റെ സിക്കന്ദറില്‍ ബോളിവുഡില്‍ നിന്നും മറ്റൊരു സുപ്രധാന താരം

അന്നത്തേക്കാൾ 225 ശതമാനം അധികം! 6 വര്‍ഷത്തിന് ശേഷമുള്ള റീ റിലീസ്, ബോക്സ് ഓഫീസിൽ അമ്പരപ്പിച്ച് ആ ചിത്രം

Latest Videos
Follow Us:
Download App:
  • android
  • ios