ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് അഞ്‍ജലി അമീര്‍

Web Desk   | Asianet News
Published : May 27, 2020, 03:09 PM IST
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് അഞ്‍ജലി അമീര്‍

Synopsis

അഞ്‍ജലി അമീറിന്റെ കുറിപ്പിന് നിരവധി ആരാധകര്‍ കമന്റുകളുമായി എത്തുന്നുമുണ്ട്.

ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് നടി അഞ്‍ജലി അമീര്‍. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് അഞ്‍ജലി അമീര്‍ ഇക്കാര്യം പറയുന്നത്.

ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?- അഞ്‍ജലി അമീര്‍ പറയുന്നു. അഞ്‍ജലി അമീറിന്റെ കുറിപ്പിന് നിരവധി പേര്‍ കമന്റുകളുമായി എത്തുന്നുമുണ്ട്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്