'ആ ദൃശ്യങ്ങള്‍ എന്‍റേതല്ല'; ഫേസ്ബുക്ക് ലൈവില്‍ അഞ്ജുവും സുരഭി ലക്ഷ്മിയും

Published : Apr 21, 2019, 05:49 PM ISTUpdated : Apr 21, 2019, 05:51 PM IST
'ആ ദൃശ്യങ്ങള്‍ എന്‍റേതല്ല'; ഫേസ്ബുക്ക് ലൈവില്‍ അഞ്ജുവും സുരഭി ലക്ഷ്മിയും

Synopsis

വാട്സ് ആപ്പിലും മറ്റും പ്രചരിക്കുന്ന അശ്ലീല വീഡിയോയില്‍ കാണുന്നയാള്‍ താന്‍ അല്ലെന്നും അതിന്‍റെ പേരില്‍ എന്നെ ഉപദ്രവിക്കരുതെന്നും വ്യക്തമാക്കി സീരിയല്‍ താരം അഞ്ജുവിന്‍റെ വീഡിയോ ലൈവ്

വാട്സ് ആപ്പിലും മറ്റും പ്രചരിക്കുന്ന അശ്ലീല വീഡിയോയില്‍ കാണുന്നയാള്‍ താന്‍ അല്ലെന്നും അതിന്‍റെ പേരില്‍ എന്നെ ഉപദ്രവിക്കരുതെന്നും വ്യക്തമാക്കി സീരിയല്‍ താരം അഞ്ജുവിന്‍റെ വീഡിയോ ലൈവ്. സിനിമാ താരം സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി അഞ്ജുവും സുരഭിയും ലൈവില്‍ എത്തിയത്. സുരഭിക്കൊപ്പം ഒരു സിരിയലില്‍ അഭിനയിക്കുന്ന താരമാണ് അഞ്ജു. 

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു യുവാവിനോടൊപ്പമുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആദ്യമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും എന്നാല്‍ ആ വീഡിയോയിലുള്ളത് താന്‍ അല്ലെന്നും അഞ്ജു വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണ്  എന്നും അഞ്ജു പറയുന്നു.

സീരിയലിലെ പെണ്‍കുട്ടിയെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട് എടുത്ത  ഫോട്ടോ ഷൂട്ടുകളുടെ ചില ഫോട്ടോകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ടെന്നും അഞ്ജുവിനൊപ്പം ലൈവിലെത്തിയ  സുരഭിയും  വ്യക്തമാക്കി.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു