
ഈസ്റ്റര്‍ സര്‍പ്രൈസ് ആയി മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്ത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം, ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒപ്പം ഏറെക്കാലമായി പറഞ്ഞുകോള്‍ക്കുന്ന 'കുഞ്ഞാലിമരയ്ക്കാരും' ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുമെന്ന് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സാരഥി ജോബി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ അനൗണ്‍സ് ചെയ്തത്
ഗുഡ്വില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത അഞ്ച് കൊല്ലത്തേയ്ക്ക് നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് പത്ത് സിനിമകളാണ്. സിനിമ സംഭവിക്കുന്നതാണ്. എത്ര കോടി കൈയ്യില്‍ ഉണ്ടായാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും. ഈ പത്ത് സിനിമകളും ഒന്നിനൊന്നു മെച്ചമാണ്. മലയാളത്തിലെ അനുഗ്രഹീതരായ ഒട്ടുമിക്ക താരങ്ങളും ഗുഡ്‌വിലിന്റെ സിനിമകളില്‍ പങ്കുചേരുന്നുണ്ട്. ബജറ്റ് പറയാനോ അതില്‍ ഊറ്റം കൊള്ളാനോ ഞാനില്ല. മറിച്ച് ഈ പത്ത് സിനിമകളും ഒന്നിനോടൊന്ന് മെച്ചമായിരിക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് അതില്‍ ആദ്യം. ഒരു വലിയ ക്യാന്‍വാസിലുള്ള ഫാമിലി മാസ് ചിത്രമായിരിക്കും ഇത്. ഓഗസ്റ്റ് ആദ്യവാരം ഇതിന്റെ ചിത്രീകരണം തുടങ്ങും. മറ്റൊന്ന് ഹിറ്റുകളുടെ തമ്പുരാന്‍ ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രം. മൂന്നാമതായി കുഞ്ഞാലി മരയ്ക്കാര്‍. yes the real kunjali marakkar. ഇതിന്റെ പൂര്‍ണ്ണമായ ആര്‍ടിസ്റ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ സമയം വേണം. കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്‌നിഷ്യന്‍സ്, താരങ്ങള്‍ തുടങ്ങിയവരൊക്കെയായി ചര്‍ച്ചകള്‍ നടക്കുന്നു. ദയവായി കാത്തിരിക്കുക.
നേരത്തേ ഓഗസ്റ്റ് സിനിമാസിന്റെ പ്രോജക്ട് ആയി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് 'കുഞ്ഞാലിമരയ്ക്കാര്‍'. ഇതാണ് ഇപ്പോള്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തങ്ങളുടെ പ്രോജക്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്തായാലും കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യുമെന്ന് ജോബി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും. ഈ ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ന്യൂഡല്‍ഹി സിനിമയുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും ജോബി ജോര്‍ജ്ജ് പ്രതികരിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ