'ബിലാലിന്റെ അടുത്ത വരവിന് കാത്തിരിക്കുന്നു'; ബാല പറയുന്നു

Published : Apr 21, 2019, 05:27 PM ISTUpdated : Apr 21, 2019, 05:32 PM IST
'ബിലാലിന്റെ അടുത്ത വരവിന് കാത്തിരിക്കുന്നു'; ബാല പറയുന്നു

Synopsis

2017 നവംബറിലാണ് ബിഗ് ബിയുടെ രണ്ടാംഭാഗം അമല്‍ നീരദ് അനൗണ്‍സ് ചെയ്തത്. 'ബിലാല്‍' എന്ന പേരിലുള്ള ചിത്രത്തിന്‍റെ ഒരു ഫസ്റ്റ് ലുക്ക് സഹിതമായിരുന്നു അനൗണ്‍സ്‌മെന്റ്. എന്നാല്‍ ഈ പ്രോജക്ടിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.  

ബിഗ് ബിയിലെ 'ബിലാല്‍ ജോണ്‍ കുരിശിങ്കലി'ന്റെ അടുത്ത വരവിന് താനും കാത്തിരിക്കുകയാണെന്ന് നടന്‍ ബാല. ഒട്ടേറെ പ്രത്യേകതകളുമായെത്തിയ അമല്‍ നീരദ് ചിത്രം തീയേറ്ററുകളിലെത്തിയതിന്റെ പന്ത്രണ്ടാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച. 2007 ഏപ്രില്‍ 14ന് തീയേറ്ററുകളിലെത്തിയ ചിത്രത്തില്‍ ബാലയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച ബിലാലിന്റെ അനുജന്മാരില്‍ ഒരാളായ ജോണ്‍ കുരിശിങ്കല്‍ എന്ന മുരുകനായാണ് ബാല സ്‌ക്രീനിലെത്തിയത്. ബിഗ് ബിയുടെ ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ബാല തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്.

Also Read: ട്രോളായി മാത്രം ഓര്‍ക്കപ്പെടേണ്ട നായകനല്ല 'ബിലാല്‍'; റിലീസിന്റെ 12-ാം വാര്‍ഷികത്തില്‍ 'ബിഗ് ബി' വീണ്ടും കാണുമ്പോള്‍

'ഈ പോസ്റ്റര്‍ നിങ്ങളുമായി പങ്കുവെക്കാതിരിക്കാനാവുന്നില്ല. ഏറ്റവും സ്റ്റൈലിഷും ധീരനുമായ ബിലാല്‍ ഒരിക്കല്‍ക്കൂടി സ്‌ക്രീനിലെത്തുന്നതിനുള്ള കാത്തിരിപ്പും കഠിനം തന്നെ', ബാല ഫേസ്ബുക്കില്‍ കുറിച്ചു.

2017 നവംബറിലാണ് ബിഗ് ബിയുടെ രണ്ടാംഭാഗം അമല്‍ നീരദ് അനൗണ്‍സ് ചെയ്തത്. 'ബിലാല്‍' എന്ന പേരിലുള്ള ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് സഹിതമായിരുന്നു അനൗണ്‍സ്‌മെന്റ്. എന്നാല്‍ ഈ പ്രോജക്ടിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രൊഡക്ഷന്‍ എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. 'ബിലാല്‍' അനൗണ്‍സ് ചെയ്തതിന് ശേഷമാണ് അമല്‍ നീരദ് 'വരത്തന്‍' ഒരുക്കിയത്. എന്തായാലും വരാനിരിക്കുന്ന മമ്മൂട്ടി പ്രോജക്ടുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രമാണ് ബിലാല്‍.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു