
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം സാന്നിധ്യം അറിയിച്ചു. ഇപ്പോളിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ മനസു തുറക്കുന്ന അഞ്ജുവിന്റെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
അവൾ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
''ആദ്യവിവാഹം ഡിവോഴ്സായിരുന്നു. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. അഞ്ചു വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയാണ്. ബാംഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ വേണമെങ്കിൽ ഒരു സിനിമയായി എടുക്കാം'', അഞ്ജു പറഞ്ഞു.
''ഞങ്ങൾ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്കൂളിലെ ദിനങ്ങൾ ഓർമ വന്നു. ഞാൻ അദ്ദേഹത്തെആദ്യമായി കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. അക്കാലത്ത് മൊബെെൽ ഫോൺ ഇല്ല. പിന്നെ ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ എഴുത്തും സോഷ്യൽ വർക്കുമൊക്കെയായി മുന്നോട്ടു പോകുന്നു. ബാംഗ്ലൂരിലുള്ള എന്റെ ഡാൻസ് അക്കാദമിക്ക് പേര് നൽകിയത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്'', താരം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ