
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയെത്തി പിന്നീട് പിന്നണിഗാനരംഗത്തും ഇൻഡിപെൻഡന്റ് ഗാനരംഗത്തും സ്റ്റേജ് ഷോകളിലുമൊക്കെ ശ്രദ്ധേയായ ഗായികയാണ് അഞ്‍ജു ജോസഫ്. അടുത്തിടെയായിരുന്നു അഞ്ജുവിന്റെ രണ്ടാം വിവാഹം. സുഹൃത്തായിരുന്ന ആദിത്യയെ ആണ് അഞ്ജു വിവാഹം ചെയ്തത്. ആദിത്യയുമൊന്നിച്ചുള്ള ജീവിതത്തെക്കുറിച്ചാണ് ധന്യ വർമയും ഒന്നിച്ചുള്ള പുതിയ അഭിമുഖത്തിൽ അഞ്ജു മനസ് തുറക്കുന്നത്.
''കുറേ വർഷക്കാലം ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ എന്റെ വീടായ ഒരാൾ അവിടെയുണ്ട്. അത് വളരെ നല്ല അനുഭവമാണ്. എല്ലാവർക്കും അതുപോലൊന്ന് ഉണ്ടായിരിക്കണം. വീട് ഒരു വ്യക്തിയാണ് എന്ന് പറയുന്നത് പോലെ. ആദിത്യ നന്നായി പാട്ട് പാടും. പാടാൻ ആദിത്യയ്ക്ക് ഒരു മടിയുമില്ല. മടുത്തിരിക്കുകയാണെങ്കിലും ഞാൻ വിളിച്ചാൽ എന്തിനും വരും. പാട്ട് റെക്കോർഡിങിനാണെങ്കിൽ കൂടിയും വരും. അതാണ് എനിക്ക് ഇഷ്ടപ്പെട്ടതും. എല്ലാത്തിന് വേണ്ടിയും പരിശ്രമിക്കാൻ തയ്യാറായിട്ടുള്ള വ്യക്തിയാണ്. അടിയിട്ടാൽ ആദ്യം പാച്ചപ്പ് ചെയ്യുന്നത് ആദിത്യയാണ്. വർഷത്തിൽ ഒരിക്കലേ മേജർ വഴക്ക് വരൂ. ഞാൻ വാശിക്കാരിയാണ്. പക്ഷെ ദേഷ്യത്തിനിടയിലും ഞങ്ങൾക്ക് ചിരി വരും. കഴിവതും അതേ ദിവസം തന്നെ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കും'', അഞ്ജു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.
''റിലേഷൻഷിപ്പിൽ ബൗണ്ടറീസുള്ള കാര്യവും എനിക്ക് വേണ്ടതുമെല്ലാം ആദിത്യയോട് ഞാൻ പറയാറുണ്ട്. ഷോ കഴിഞ്ഞ് വന്നാൽ എല്ലാ ബഹളത്തിൽ നിന്നും ഒഴിഞ്ഞ് മാറി എന്റെ മാത്രം സ്പേസിൽ ഇരിക്കാനാണ് എനിക്കിഷ്ടം. ആദിത്യ പക്ഷെ തോണ്ടികൊണ്ട് വരും'', അഞ്ജു പറഞ്ഞു. ''രണ്ട് ദിവസമായി കാണാതിരിക്കുകയായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ വിശേഷങ്ങളും ചോദിച്ചറിയണം. അതുകൊണ്ടാണ് അവൾ ക്ഷീണിതയാണെങ്കിലും മുമ്പൊക്കെ വിശേഷങ്ങൾ ചോദിച്ച് പിന്നാലെ ചെല്ലുന്നത്. എന്നാൽ ഇപ്പോൾ അത് മാറി. ഒരു ദിവസം അഞ്ജുവിനൊപ്പം പോയി ഷോയിൽ പങ്കെടുത്തു. അതിനുശേഷം ആ ഹെക്ടിക്ക് ഷെഡ്യൂൾ മനസിലായി'', എന്നായിരുന്നു ആദിത്യയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ