Ankita Lokhande: അങ്കിതയുടെ വിവാഹ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല, ഡാൻസ് റിഹേഴ്‍സല്‍ വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 08, 2022, 09:25 PM IST
Ankita Lokhande: അങ്കിതയുടെ വിവാഹ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല, ഡാൻസ് റിഹേഴ്‍സല്‍ വീഡിയോ പുറത്തുവിട്ടു

Synopsis

നടി അങ്കിത ലോഖണ്ടെയുടെ വിവാഹം ഡിസംബറിലായിരുന്നു.  

നടി അങ്കിത ലോഖണ്ടെയുടെ (Ankita Lokhande) വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. വിക്കി ജെയ്‍നാണ് (Vicky Jain) വരൻ. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ഇപോഴിതാ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഒരു വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അങ്കിത ലോഖണ്ടെ. വിവാഹ ചടങ്ങിന് ഡാൻസ് ചെയ്യാൻ വേണ്ടി റിഹേഴ്‍സല്‍ നടത്തുന്നതിന്റെ വീഡിയോ ആണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്. 

വ്യവസായിയാണ് വിക്കി ജെയ്‍ൻ. ബോളിവുഡിലെ മറ്റ് എല്ലാ താരവിവാഹങ്ങള്‍ പോലെ തന്നെ ആര്‍ഭാടമായിട്ടായിരുന്നു അങ്കിതയും ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്.  വിപുലമായ ആഘോഷ പരിപാടിയായിരുന്നു വിവാഹ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചത്. സംഗീത് പ്രോഗ്രാമില്‍ ഡാൻസ് ചെയ്യാൻ താനും കുടുംബവം റിഹേഴ്‍സല്‍ നടത്തുന്ന വീഡിയോ ആണ് ഇപോള്‍ അങ്കിത പങ്കുവെച്ചിരിക്കുന്നത്.

സീരിസായിട്ടല്ല തമാശയായിട്ട് ഇത് താനും കുടുംബവും ചെയ്‍തിരിക്കുന്നത് എന്ന് അങ്കിത ലോഖണ്ടെ പറയുന്നു. അങ്കിത ലോഖണ്ടെയുടെ റിഹേഴ്‍സല്‍ വീഡിയോ ഷൂട്ട് ചെയ്‍തിരിക്കുന്നതും അങ്ങനെ തന്നെയാണ്. എന്തായാലും വിവാഹ ഫോട്ടോകളും വീഡിയോയുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്. തങ്ങളെ ക്ഷമയോടെ, ഡാൻസ് ചെയ്യാൻ പഠിപ്പിച്ച കൊറിയോഗ്രാഫറിന് നന്ദി പറയുകയും ചെയ്യുന്നു അങ്കിത ലോഖണ്ടെ.

'പവിത്ര രിഷ്‍ത'യെന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അങ്കിത ലോഖണ്ടെ ആദ്യം ശ്രദ്ധേയയാകുന്നത്. 'പവിത്ര രിഷ്‍ത'യുടെ രണ്ടാം ഭാഗം വെബ്‍ സീരായപ്പോഴും അങ്കിത 'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടുതന്നെ അഭിനയിച്ചു. കങ്കണ നായികയായി അഭിനയിച്ച ചിത്രം ' മണികര്‍ണിക : ദ ക്വീൻ ഓഫ് ഝാൻസി'യിലൂടെ വെള്ളിത്തിരിയിലെത്തി. ടൈഗര്‍ ഷ്‍റോഫ് നായകനാകുന്ന ചിത്രം 'ഭാഗി 3'യിലും അങ്കിത ലോഖണ്ടെ അഭിനയിച്ചിരുന്നു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍