Two Men first look : കേന്ദ്ര കഥാപാത്രങ്ങളായി ഇര്‍ഷാദ്, എം എ നിഷാദ്; 'ടു മെന്‍' ഫസ്റ്റ് ലുക്ക്

Published : Jan 08, 2022, 08:26 PM IST
Two Men first look : കേന്ദ്ര കഥാപാത്രങ്ങളായി ഇര്‍ഷാദ്, എം എ നിഷാദ്; 'ടു മെന്‍' ഫസ്റ്റ് ലുക്ക്

Synopsis

90 ശതമാനവും ദുബൈയില്‍ ചിത്രീകരിച്ച സിനിമ

ഇര്‍ഷാദ് അലി (Irshad Ali), സംവിധായകന്‍ എം എ നിഷാദ് (MA Nishad) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ടു മെന്‍ (Two men) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. രണ്ട് പ്രധാന കഥാപാത്രങ്ങളെയും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതാണ് പോസ്റ്റര്‍. ഡി ഗ്രൂപ്പിന്‍റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നക് മുഹാദ് വെമ്പായം ആണ്.

രണ്‍ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ് കണാരന്‍, സോഹൻ സീനുലാൽ, സുനിൽ സുഖദ, ഡോണി ഡേർവിൻ, ലെന, അനുമോൾ, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയ ചിത്രമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും ദുബൈയില്‍ ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡാനി ഡാർവിൻ, ഡോണി ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ ജോയൽ ജോർജ്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം അശോകൻ ആലപ്പുഴ, എഡിറ്റിംഗ്, കളറിസ്റ്റ് ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ അനൂപ് എം, പി ആർ ഒ എ എസ് ദിനേശ്.

PREV
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍