
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. അടുത്തിടെയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോയുമായി ആൻമരിയ വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ടു വിവാഹങ്ങളും ഡിവോഴ്സിലേക്ക് എത്തിയതിനെക്കുറിച്ചാണ് ആൻമരിയ പുതിയ അഭിമുഖത്തിൽ മനസ് തുറക്കുന്നത്.
''രണ്ട് സെപ്പറേഷന്‍ കഴിഞ്ഞു. ഇതെന്താണ്, എന്റെ ഭാഗത്തെ എന്തെങ്കിലും തെറ്റാണോ എന്നൊക്കെ ചിന്തിച്ചിരുന്നു. സെക്കന്‍ഡ് മാര്യേജ് കഴിഞ്ഞ സമയത്ത് ഞങ്ങളുടെ ഇടയില്‍ കുറച്ച് കോമണ്‍ ഫ്രണ്ട്‌സുണ്ടായിരുന്നു. ഞങ്ങൾ നന്നായി പോകുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. ഇനി അവരാണോ മോശം പറയുന്നതെന്നൊക്കെ തോന്നിയിട്ടുണ്ട്. അങ്ങനെ ഒന്ന് രണ്ടു പേരെ കണ്ടുപിടിച്ചിട്ടുമുണ്ട്. അവരോട് ചോദിക്കാനൊന്നും പോയിട്ടില്ല.
ഫസ്റ്റ് മാര്യേജ് അറേഞ്ച്ഡായിരുന്നു. പുള്ളി വിദേശത്തായിരുന്നു. ഞാന്‍ പുള്ളിയുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. അകന്ന് നില്‍ക്കുന്നതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ തമ്മില്‍ അങ്ങനെ വലിയ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. പുള്ളിയുടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഞാനത് പറഞ്ഞു, അങ്ങനെ ഡിവോഴ്‌സിലേക്ക് എത്തി.
രണ്ടാമത്തെ കല്യാണം പുള്ളി ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞതാണ്. ഞാന്‍ സ്റ്റേഡിയത്തിലൊക്കെ നടക്കാന്‍ പോകുമായിരുന്നു. അങ്ങനെ കണ്ടതാണ്. ഫേസ്ബുക്കില്‍ മെസേജൊക്കെ അയച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞാന്‍ കണ്ടിരുന്നില്ല. പിന്നീട്, വീട്ടുകാരുമായി ആലോചിച്ചായിരുന്നു വിവാഹം. പപ്പയുടെ ഫാമിലിയും, പുള്ളിക്കാരന്റെ അമ്മയുടെ ഫാമിലിയും അറിയാവുന്നവരായിരുന്നു. സെക്കന്‍ഡ് മാര്യേജില്‍ നാലഞ്ച് മാസമെടുത്ത് മനസിലാക്കിയൊക്കെയാണ് കല്യാണം കഴിച്ചത്. പക്ഷേ, പിന്നീട് അതും വേർപിരിഞ്ഞു. ഒരുപാട് ബുദ്ധിമുട്ടി നില്‍ക്കുന്നതിനെക്കാളും നല്ലത് സെപ്പറേറ്റഡാവുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് പിരിഞ്ഞത്. സെക്കന്‍ഡ് മാര്യേജും ഡിവോഴ്സ് ആയപ്പോൾ വല്ലാതെ തളര്‍ന്നുപോയിരുന്നു. പിന്നില്‍ നിന്നും കുറേപ്പേർ കുത്തി. ഇപ്പോള്‍ ഞാന്‍ ആരോടും ഒന്നും ഷെയര്‍ ചെയ്യാറില്ല. എന്തെങ്കിലും വിഷമം വന്നാല്‍ സ്വയം മാനേജ് ചെയ്യും. തെറാപ്പിയും മെഡിസിന്‍സുമൊക്കെ എടുക്കുന്നുണ്ട്.'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആൻമരിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ