'കുമ്പളങ്ങി'യിലെ ബേബിമോള്‍ ഇനി 'ഹെലെന്‍'; നിര്‍മ്മാണം വിനീത് ശ്രീനിവാസന്‍

Published : Aug 01, 2019, 06:43 PM IST
'കുമ്പളങ്ങി'യിലെ ബേബിമോള്‍ ഇനി 'ഹെലെന്‍'; നിര്‍മ്മാണം വിനീത് ശ്രീനിവാസന്‍

Synopsis

ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം നാളെ ആരംഭിക്കും.

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'കുമ്പളങ്ങി നൈറ്റ്‌സി'ല്‍ 'ബേബിമോളെ' അവതരിപ്പിച്ച അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ഹെലെന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലെന്‍'. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തെത്തിയ 'ആനന്ദ'മാണ് വിനീത് നിര്‍മ്മിച്ച ആദ്യത്തെ ചിത്രം.

അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 'ദി ചിക്കന്‍ ഹബ്ബ്' എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്ന് പോസ്റ്റര്‍ സൂചന തരുന്നു. റെഡ് ടോപ്പും ക്യാപ്പുമടക്കം സ്ഥാപനത്തിന്റെ യൂണിഫോമിലാണ് പോസ്റ്ററില്‍ കഥാപാത്രം. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം നാളെ ആരംഭിക്കും.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഫണ്‍ടാസ്റ്റിക് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവാൾ അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ അതികായൻ
നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്