അത് എഐ എന്ന് പരിഹസിച്ചവര്‍ക്ക്, ഇതാ ലൊക്കേഷന്‍ ചിത്രം; അനൂപ് മേനോന്‍റെ 'വൈല്‍ഡ്' വരുന്നു

Published : Mar 30, 2026, 03:14 PM IST
anoop menon new pic from the sets of his new movie wild

Synopsis

അലി സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറ സ്റ്റീഫനാണ് നായിക.

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് വൈല്‍ഡ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഏതാനും ദിവസം മുന്‍പ് അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നായിരുന്നു കമന്‍റ് ബോക്സില്‍ പലരും പരിഹസിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള തന്‍റെ ഒരു ചിത്രവും അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ സൂചിപ്പിച്ചത് പ്രകാരം സാറ സ്റ്റീഫന്‍ ആണ് ചിത്രത്തിലെ നായിക. അലി സഫര്‍ ആണ് സംവിധാനം. പോയിന്‍റ് ബ്ലാങ്ക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നു. കോണ്‍സെപ്റ്റ് പോസ്റ്റര്‍ എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്ററില്‍ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് അനൂപ് മേനോന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ കൂര്‍​ഗില്‍ പുരോ​ഗമിക്കുകയാണെന്നും അനൂപ് മേനോന്‍ അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അതേസമയം ഈ തനിനിറം എന്ന ചിത്രമാണ് അനൂപ് മേനോന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13 ന് ആണ് റിലീസ് ആയത്. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിച്ച ചിത്രത്തില്‍ നോബി, രമേശ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ പ്രഖ്യാപനം എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും എത്താതായപ്പോള്‍ ഇത് ഉപേക്ഷിച്ചു എന്ന തരത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മക്കളേ, ആ വിളി കാതില്‍ മുഴങ്ങുന്നു'; ഭര്‍തൃമാതാവിന്‍റെ വിയോഗം, വേദന പങ്കുവച്ച് നവ്യ നായര്‍
'അപ്പോള്‍ പടം കണ്ടവരൊക്കെ വിഡ്ഢികളാണോ'? 'ധുരന്ധര്‍ 2' പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രിയദര്‍ശന്‍