
ഭര്‍തൃമാതാവിന്‍റെ വിയോഗ വിവരം പങ്കുവച്ച് നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. ഭര്‍തൃമാതാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ നവ്യ നായരുടെ വൈകാരികമായ കുറിപ്പ്.
അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട, അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ..“ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “ മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു.
ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്ത് മാത്രമാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. റത്തീന പി ടി സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രമാണ് നവ്യയുടേതാണ് അവസാനം പുറത്തെത്തിയത്. ത്രില്ലര്‍ ഡ്രാമ ചിത്രമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ