
കോളേജ് പ്രണയത്തേയും, അതിന്റെ പരിണാമത്തേയും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'കൂടെവിടെ'. അന്‍ഷിത അഞ്ജിയും ബിപിന്‍ ജോസും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര റേറ്റിംഗോടേയും നല്ല അഭിപ്രായത്തോടെയും മുന്നോട്ട് പോകുകയാണ്. കുറച്ച് കാലമായ ക്യാമറയ്ക്ക് മുന്നിലുണ്ടെങ്കിലും, ഒരു പരമ്പരയില്‍ സുപ്രധാന വേഷത്തില്‍ ആദ്യമായാണ് അന്‍ഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അന്‍ഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. കോളേജ് അധ്യാപകനായ 'ഋഷി' കോളേജിലെ വിദ്യാര്‍ത്ഥിനിയായ 'സൂര്യ'യെ പ്രണയിക്കുന്നതും, അതിലൂടെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് പരമ്പരയുടെ പ്രതിപാദ്യം. പ്രേക്ഷകപ്രിയം നേടിയ 'സാന്ത്വന'ത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന ഗോപികയ്ക്കും സഹോദരിക്കുമൊപ്പമുള്ള ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അന്‍ഷിത.
ഗോപികയേയും അന്‍ഷിതയേയും ഒരുപോലെ ഇഷ്‍ടപ്പെടുന്നവരാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ഇതിനോടകംതന്നെ തരംഗമായിക്കഴിഞ്ഞു. 'ബാലേട്ടന്‍ സിനിമയിലൂടെയാണ് ഗോപിക ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. 'ബാലേട്ട'നില്‍ ഗോപികയുടെ അനിയത്തിയായ കീര്‍ത്തനയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അന്‍ഷിതയ്‌ക്കൊപ്പം ഗോപികയും കീര്‍ത്തനയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് വീഡിയോ പുറത്തുവിട്ടത് അന്‍ഷിതയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു.
മലയാളത്തിലെ ഫേമസ് നായികകയോടൊപ്പമാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞായിരുന്നു ഗോപികയെ അന്‍ഷിത ഇന്‍ട്രോ ചെയ്തത്. ഗോപികയെക്കാള്‍ പ്രായം കുറവായ അന്‍ഷിതയാണ്, എവിടെ പോയാലും ചേച്ചിയെന്നാണ് അന്‍ഷിത തന്നെ പറയുന്നത്. ഗോപികയുടെ അനിയത്തിയായ കീര്‍ത്തനയായും അന്‍ഷിത നല്ല സൗഹൃദത്തിലാണ്. ഇവരെ കൂടാതെ കരിക്ക് വെബ് സിരീസിലൂടെ മലയാളിക്ക് സുപരിചിതയായ ശ്രുതിയും, റബേക്ക സന്തോഷുമെല്ലാം വീഡിയോയില്‍ വരുന്നുണ്ട്. ആഘോഷം മൂഡിലുള്ള ഫോട്ടോഷൂട്ട് ബിഹൈന്‍ഡ് വീഡിയോ ഇതിനോടകം തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം
'കൂടെവിടെ'യില്‍ നിന്നും അന്‍ഷിത പിന്മാറിയോ ?
മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്ന കൂടെവിടെ പരമ്പരയിലെ നായികാ കഥാപാത്രത്തില്‍ നിന്നും അന്‍ഷിത പിന്മാറി എന്ന തരത്തിലുള്ള വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളിലായി യൂട്യൂബില്‍ തരംഗയിരുന്നു. തമിഴ് പരമ്പരയില്‍ നല്ല കഥാപാത്രം കിട്ടിയതോടെ താരം 'കൂടെവിടെ'യില്‍ നിന്നും മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ക്കെല്ലാം നല്ല തരത്തിലുള്ള റീച്ചായിരുന്നു കിട്ടിയിരുന്നത്. വീഡിയോ കൊണ്ടുള്ള ശല്യവും, വീഡിയോ കണ്ട ആളുകളുടെ ''പരമ്പരയില്‍ നിന്നും മാറിയോ ?' എന്നുള്ള സംശയവും കൂടിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് അന്‍ഷിത തന്നെ എത്തിയത്. 'കൂടെവിടെ'യില്‍ നിന്നും മാറിയോ എന്ന് ആളുകള്‍ ചോദിക്കുന്നതുപോലും തന്നെ സങ്കടപ്പെടുത്തുന്നു എന്നാണ് അന്‍ഷിത പറഞ്ഞത്.
Read More : 'ദാസനും' 'വിജയ'നും 'ജോജി'യും 'നിശ്ചലും' 'ബാലനും' 'അശോക് രാജും' മറ്റ് ചില കുട്ടുകാരും