അനു സിത്താരയുടെ തമിഴ് ചിത്രം, 'വന'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 27, 2021, 12:22 PM IST
അനു സിത്താരയുടെ തമിഴ് ചിത്രം, 'വന'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

അനു സിത്താരയുടെ തമിഴ് ചിത്രം 'വന'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

അനു സിത്താരയുടെ തമിഴ് ചിത്രമാണ് വനം. ശ്രീകാന്ത് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശ്രീകാന്ത് ആന്ദിന്റേതാണ്. ഹൊറര്‍ ചിത്രത്തിന്റെ സൂചനകളുമായി വനത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

വനവാസികളുടെ ജീവിതമടക്കം പറയുന്ന ചിത്രമാണ് വനമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. വനത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്ന അനു സിത്താരയെയും ട്രെയിലറില്‍ കാണാം. വെട്രി ആണ് വനമെന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്.  വിക്രം മോഹൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 


വനം എന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് ഗ്രേസ് ജയന്തി റാണി, ജെ പി അമലൻ, ജെ പി അലക്സ് എന്നിവര്‍ ചേര്‍ന്നാണ്.

 വെട്രിമാണി ഗണേശൻ ആണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ഷൻ നിര്‍വഹിക്കുന്നത്. സംഭാഷണം ഐസക് ബേസില്‍. ഒരു ഇന്ത്യൻ പ്രണയകഥയെന്ന ചിത്രത്തില്‍ കുട്ടിത്താരമായി എത്തിയ അനു സിത്താര ക്യാപസ് ഡയറി, അനാര്‍ക്കലി, രാമന്റെ ഏദൻതോട്ടം, സര്‍വോപരി പാലക്കാരി, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ്, ക്യാപ്റ്റൻ,   ഒരു കുപ്രസിദ്ധ പയ്യൻ, നവല്‍ എന്ന ജ്വവല്‍,  തുടങ്ങിയവയില്‍ നായികയായും അല്ലാതെയും മികച്ച വേഷങ്ങളില്‍ എത്തി. ഇതാദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തില്‍ അനു സിത്താര അഭിനയിക്കുന്നതെന്ന പ്രത്യേകതയുണ്ട് 'വന'ത്തിന്.

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്