
മുംബൈ: കേരളത്തില്‍ നിയന്ത്രണവിധേയമായ ശേഷം വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്‍റെ ആശങ്കയിലാണ് രാജ്യം. വൈറസിന്റെ വ്യാപനം തടയാൻ നിരവധി മാർഗ നിർദ്ദേശങ്ങളാണ് അധികൃതര്‍ ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നത്. ഇതിനിടെ ബോളിവുഡ് നടൻ അനുപം ഖേർ ട്വിറ്ററിലൂടെ കൊറോണ വൈറസ് വ്യാപനം തടയാൻ സഹായകമെന്ന രീതിയിൽ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ട്വിറ്ററിലാണ് അനുപം ഖേർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"കൊറോണ ബാധയുടെ സാഹചര്യത്തിൽ, അണുബാധ പടരാതിരിക്കാൻ കൈകൾ കഴുകണമെന്ന് നിരവധി പേർ എന്നോട് പറയുന്നു. ഏത് സാഹചര്യത്തിലായാലും ഞാൻ അത് ചെയ്യും. പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഹസ്തദാനമല്ല, മറിച്ച് പരമ്പരാഗത ഇന്ത്യൻ മാർഗമായ 'നമസ്‌തേ'യാണ്. ഇത് പരീക്ഷിച്ച് നോക്കൂ. ഈ രീതി ശുചിത്വമുള്ളതാണ്. സൗഹാർദ്ദപരവും നിങ്ങളുടെ ഊർജ്ജത്തെ കേന്ദ്രീകരിക്കുന്നതും ആണ്,"അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. #coronavirus എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
അതേസമയം, വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ച് കൊവിഡ് 19 പ്രതിരോധ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രോഗ പ്രതിരോധത്തിനായി വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികച്ച ഏകോപനത്തോടെ മുന്നോട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ