തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയെന്ന് അനുപം ഖേര്‍

Published : Sep 18, 2022, 04:15 PM ISTUpdated : Sep 18, 2022, 04:19 PM IST
തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയെന്ന് അനുപം ഖേര്‍

Synopsis

അനുപം ഖേറിന്‍റെ സഹോദരന്‍ രാജു ഖേര്‍ ആണ് വീഡിയോ പകര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെയുള്‍പ്പെടെ ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം ഉണ്ടെന്നാണ് വീഡിയോയില്‍ ദുലാരി പറയുന്നത്.

മുംബൈ: തന്‍റെ അമ്മ ദുലാരിക്ക് സ്വന്തം സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ അദ്ദേഹത്തിന് ആശംസകളും നന്മകളും നേര്‍ന്നുള്ള അമ്മയുടെ വീഡിയോ അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അനുപം ഖേറിന്‍റെ സഹോദരന്‍ രാജു ഖേര്‍ ആണ് വീഡിയോ പകര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെയുള്‍പ്പെടെ ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം ഉണ്ടെന്നാണ് വീഡിയോയില്‍ ദുലാരി പറയുന്നത്.

എന്തുകൊണ്ടാണ് മോദിയെ ഇത്ര ഇഷ്ടമെന്നുള്ള ചോദ്യത്തിനും ദുലാരിക്ക് ഉത്തരമുണ്ട്. '' എനിക്കറിയില്ല, അവൻ നിങ്ങളെക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം നല്ലവനാണ്, ശരിക്കും നല്ലവനാണ്, അതിൽ യാതൊരു സംശയവുമില്ല'' എന്നാണ് അനുപം ഖേറിന്‍റെ അമ്മ പറയുന്നത്. ആ വീഡിയോ പങ്കുവെച്ച് കൊണ്ട് അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ:

'' മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരാൻ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്റെ സഹോദരൻ ഒരു വീഡിയോ ചെയ്തു. ആയിരക്കണക്കിന് അമ്മമാരാൽ അനുഗ്രഹിക്കപ്പെട്ടയാളാണ് മോദിജിയെന്നും ഞങ്ങളെക്കാളും മോദിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും അമ്മ പറയുന്നു. ഈ പ്രാർത്ഥനകൾ അവരുടെ ഹൃദയത്തിൽ നിന്നുള്ളതാണ്'' കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെയെന്നും അനുപം ഖേര്‍ കുറിച്ചു.

അതേസമയം, ബോളിവുഡിന്‍റെ കിംഗ് ഷാരുഖ് ഖാനും മോദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമർപ്പണം വളരെ വിലമതിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ജന്മദിനം ആസ്വദിക്കാൻ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജ് ടാഗ് ചെയ്താണ് ഷാരൂഖ് ഖാൻ ആശംസ നേർന്നത്. ‘നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ.

ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോദി’, എന്നാണ് ഷാരൂഖ് കുറിച്ചത്. ഇന്നലെ രാവിലെ മുതൽ നിരവധി പേരാണ് മോദിക്ക് ആശംസയുമായി എത്തിയത്. അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ, അനിൽ കപൂർ, അജയ് ദേവഗൺ, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയ നിരവധി പേർ ആശംസ അറിയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു