ഫറൂഖ് കോളേജിനെ ഇളക്കിമറിച്ച് ശ്രീനാഥ്‌ ഭാസി, 'ചട്ടമ്പി'യുടെ വിശേഷങ്ങൾ പങ്കുവെക്കാൻ താരങ്ങൾ കാമ്പസിൽ

By Web TeamFirst Published Sep 18, 2022, 2:47 PM IST
Highlights

'ചട്ടമ്പി'യുടെ വിശേഷങ്ങൾ പങ്കുവെക്കാൻ താരങ്ങൾ കാമ്പസിൽ.

'ചട്ടമ്പി' എന്ന സിനിമയുടെ വിശേഷം പങ്കുവെക്കാൻ  ശ്രീനാഥ്‌ ഭാസിയും സംഘവും കോഴിക്കോട് ഫറൂഖ് കോളേജിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. ആർപ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയും വിദ്യാർത്ഥികൾ 'ചട്ടമ്പി' ടീമിനെ സ്വീകരിച്ചു. സംവിധായകൻ അഭിലാഷ് എസ് കുമാർ, നായിക ഗ്രേയ്‌സ് ആന്റണി, സംഗീത സംവിധായകൻ ശേഖർ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, കോസ്റ്റ്യും ഡിസൈനർ മഷർ ഹംസ എന്നിവരും ഭാസിക്കൊപ്പം ഉണ്ടായിരുന്നു. 'ചട്ടമ്പി'യിലെ പാട്ടുപാടിയും നൃത്തം വെച്ചും ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തിൽ പങ്കുചേർന്നു.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന  ചിത്രം  1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ്  പറയുന്നത്.  ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെകൂടാതെ  ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

 സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്.

'ചട്ടമ്പി'  കാസ്റ്റ് ആൻഡ് ക്രൂ

 'കരിയ ജോർജ്' : ശ്രീനാഥ് ഭാസി, 'ജോൺ മുട്ടാറ്റിൽ': ചെമ്പൻ വിനോദ്, 'ജോസ് രാജി': മൈഥിലി,  'സിസിലി ജോൺ മുട്ടാട്ടിൽ':  ഗ്രേസ് ആന്റണി,  'ബേബി പൊയ്‍കപ്പറമ്പിൽ': ബിനു പപ്പു, 'മുനിയാണ്ടി': ഗുരു സോമസുന്ദരം, 'കോര': ചിലംബൻ, 'മിന്നൽ രവി': ആസിഫ് യോഗി,  'ലോപ്പസ്' : ജോജി, 'മോനി': ബിസൽ, 'ജോളി': റീനു റോയ്, 'ബാർബർ ചന്ദ്രൻ': സജിൻ പുലക്കൻ,   'ഏലി': ഉമ, 'ജോർജ്': ജി കെ.പന്നൻകുഴി  'ത്രേസ്യ': ഷൈനി ടി രാജൻ, 'റാണി പാസ്റ്റർ': ഷെറിൻ കാതറിൻ, 'സാബു പാസ്റ്റർ': അൻസൽ ബെൻ.

 ആസിഫ് യോഗിയുടെ നിർമ്മാണത്തിൽ അഭിലാഷ് എസ് കുമാറാണ് സംവിധാനം.  തിരക്കഥ/സംഭാഷണം/ഛായാഗ്രഹണം: അലക്‌സ് ജോസഫ്, കഥ: ഡോൺ പാലത്തറ, സഹ നിർമ്മാതാക്കൾ: സിറാജ്, സന്ദീപ്, ജോൺസൺ, ഷാനിൽ, ജെസ്ന ആഷിം,  ലൈൻ പ്രൊഡ്യൂസർ: കേറ്റ് ഡാർലിംഗ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സിറാജ്, സംഗീത സംവിധായകൻ: ശേഖർ മേനോൻ, ആർട്ട് ഡയറക്ടർ: സെബിൻ തോമസ്, എഡിറ്റർ : ജോയൽ കവി, വേഷവിധാനം: മാഷർ ഹംസ, മേക്കപ്പ് : റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: അരും രാമവർമ്മ,  ഫൈനൽ അറ്റ്മോസ്: മിക്സ് ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റണ്ട് :ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ്: സുദർശൻ,നാരായണൻഷിബിൻ, മുരുകേഷ്. അസോസിയേറ്റ് ഛായാഗ്രാഹകൻ: സന്ദീപ് ആർ പിള്ള, അസോസിയേറ്റ് ആർട്ട് ഡയറക്ടർ: അഭിലാഷ് ദാസ്, അസോസിയേറ്റ് എഡിറ്റർ: അനന്ദു ചക്രവർത്തി, ശരത് കർത്ത, അസിസ്റ്റന്റ് ഡയറക്ടർ: ഹനാൻ, ഫയാസ്, അമൽ, അസിസ്റ്റന്റ് എഡിറ്റർ: ശ്യാം ദാസ്,സ്ക്രിപ്റ്റ് സൂപ്പർവൈസർ: മഹേഷ് മോഹൻ, വി എഫ് എക്സ് & ടൈറ്റിൽ ആനിമേഷൻ: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, വിഎഫ്എക്‌സ് സൂപ്പർവൈസർ: വിവേക് ​​ലാൽ. വിഎഫ്എക്സ് നിർമ്മാതാവ്: വിനോജ് വസന്തകുമാർ, ഡി ഐ കളറിസ്റ്റ്: ശ്രീകുമാർ നായർ, സ്റ്റുഡിയോ: സിനിമാ സലൂൺ, സൗണ്ട് റെക്കോർഡിസ്റ്റ്: ജിത്തു സി രത്നം, പിആർ സ്ട്രാറ്റജി: കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, കൊച്ചി.  പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ: മാജിക്‌ ഫ്രെയിംസ്. ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു,ഡിസൈൻസ്: യെല്ലോ ടൂത്സ്‌, മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫർ: അഖിൽ രാജ്, സ്പോട്ട് എഡിറ്റർ: അനന്ദു ചക്രവർത്തി, സ്‌റ്റോറിബോർഡ്: വിവി അന്യഗ്രഹജീവി.

Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്

click me!