'ഏത് സിനിമയാണെന്ന് ഊഹിക്കാമോ?', ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

Web Desk   | Asianet News
Published : Apr 01, 2021, 10:00 AM IST
'ഏത് സിനിമയാണെന്ന് ഊഹിക്കാമോ?', ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

Synopsis

അനുപമ പരമേശ്വരന്റെ ഫോട്ടോയെ കുറിച്ചാണ് ചര്‍ച്ച.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ ഒരു ഫോട്ടോയെ കുറിച്ചാണ് എല്ലാവരുടെയും ചര്‍ച്ച. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏത് സിനിമയിലേതാണ് എന്ന് ഊഹിക്കാമോ എന്നാണ് ചോദിക്കുന്നത്.

സൂചനകളൊന്നും നല്‍കാതെയാണ് ഫോട്ടോ ഉള്ളത്. ഏത് സിനിമയിലേതാണ് എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടുപിടിക്കാൻ പറ്റാത്ത ഫോട്ടോ. അതുകൊണ്ടാണ് ഏത് ഫോട്ടോയിലേതാണ് എന്ന് ഊഹിക്കാമോയെന്ന് ചോദിക്കുന്നത്. കാര്‍ത്തികേയ 2, 18 പേജസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് വരുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏത് സിനിമയിലേതാണ് എന്ന് അനുപമ പരമേശ്വരൻ മറുപടി പറഞ്ഞിട്ടുമില്ല.

തള്ളി പോകാതെ എന്ന തമിഴ് സിനിമയാണ് അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.

തെലുങ്കില്‍ 18 പേജസ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ