നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ, '18 പേജെസ്' പുതിയ അപ്ഡേറ്റ്

Published : Nov 21, 2022, 07:57 PM IST
നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി അനുപമ പരമേശ്വരൻ,  '18 പേജെസ്' പുതിയ അപ്ഡേറ്റ്

Synopsis

അനുപമ പരമേശ്വരൻ ചിത്രത്തിന്റെ അപ്‍ഡേറ്റ്.

തെന്നിന്ത്യയുടെ പ്രിയ താരമാണ് ഇപ്പോള്‍ അനുപമ പരമേശ്വരൻ. 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി '18 പേജെസ്' എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരൻ നായികയാകുകയാണ്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. '18 പേജെസ്' എന്ന ചിത്രത്തിന്റെ ഗാനത്തെ കുറിച്ചാണ് പുതിയ അപ്‍ഡേറ്റ്.

പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നാളെ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനം നാളെ 4.32നാണ് പുറത്തുവിടുക. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  നവീൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.

അനുപമ പരമേശ്വരൻ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം അനുപമ പരമേശ്വരൻ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡയറക്ട് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More: പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ', ടീസര്‍ പുറത്ത്

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ