അനുപമ പരമേശ്വരൻ നായികയായി 'ബട്ടര്‍ഫ്ലൈ', ട്രെയിലര്‍ പുറത്ത്

Published : Dec 13, 2022, 05:57 PM IST
അനുപമ പരമേശ്വരൻ നായികയായി 'ബട്ടര്‍ഫ്ലൈ', ട്രെയിലര്‍ പുറത്ത്

Synopsis

അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രമാണ് 'ബട്ടര്‍ഫ്ലൈ'. ഡയറക്‍ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അനുപമ പരമേശ്വരന്റെ 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഘന്ത സതീഷ് ബാബുവിന്റെ സംവിധാനത്തിലുള്ള ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഡിസംബര്‍ 29നാണ് റിലീസ് ചെയ്യുക. സംവിധായകൻ ഘന്ത സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നന്ത്. ജനറേഷൻ നെക്സ്റ്റ് മൂവിസാണ് ബാനര്‍. നാരായണയാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നു. അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എൻജിനീയര്‍  പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് അനുപമ പരമേശ്വരൻ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ജയം രവി നായകനായ 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'കുറുപ്പാ'ണ്.

Read More: 'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍