Anushka Sharma : 'സൂര്യരശ്‍മികള്‍ എന്നെ പൊതിയട്ടേ', അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോകള്‍

By Web TeamFirst Published Nov 26, 2021, 3:25 PM IST
Highlights

അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോകള്‍ ചര്‍ച്ചയാകുന്നു.

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുഷ്‍ക ശര്‍മ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനുഷ്‍ക ശര്‍മ. അനുഷ്‍ക ശര്‍മയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.  അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോകള്‍ ചര്‍ച്ചയാകുകയാണ്.

സൂര്യപ്രകാശത്തിൽ എന്നെ പൊതിയൂ, നല്ല പ്രകാശത്തില്‍ എന്നെ മറയ്‍ക്കൂവെന്ന അര്‍ഥം വരുന്ന വരികളാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷനായിഎഴുതിയിരിക്കുന്നത്. സണ്‍ ലൈറ്റ് ഉപയോഗപ്പെടുത്തിയുള്ള ഫോട്ടോകളാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് അനുഷ്‍ക ശര്‍മയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായിഎത്തുന്നതും. രബ് നെ ബന ദി ജോഡിയിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‍ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവല്ല.

ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്‍ക ശര്‍മയ്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. വെബ് സീരീസിന്റെ നിര്‍മാതാവായാണ് അടുത്തിടെ അനുഷ്‍ക ശര്‍മ സജീവമായത്. ബുള്‍ ബുള്‍ എന്ന ചിത്രമാണ് അനുഷ്‍ക ശര്‍മയുടെ നിര്‍മാണത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നടി അനുഷ്‍ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും 201ല്‍ ആണ് വിവാഹിതരായത്. അനുഷ്‍ക ശര്‍മയ്‍ക്കും വിരാട് കോലിക്കും ഒരു മകളാണ് ഉള്ളത്. വാമിക എന്നാണ് മകള്‍ക്ക് പേരിട്ടത്. അനുഷ്‍കയ്‍ക്കും വിരാട് കോലിക്കും മകള്‍ വാമിക ജനിച്ചത് 2021ലാണ്.

click me!