നിളയായി അനുഷ്ക ഷെട്ടി; ജയസൂര്യ ചിത്രം 'കത്തനാർ' ക്യാരക്ടർ പോസ്റ്റർ

Published : Nov 07, 2025, 02:07 PM IST
Kathanar Anushka Shetty

Synopsis

'ഹോമി'ന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാർ'. ജയസൂര്യ നായകനാകുന്ന സിനിമയിൽ അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ ജന്മദിനം പ്രമാണിച്ച് ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കി. 

'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനുഷ്‍കയുടെ ജന്മദിനം പ്രമാണിച്ച് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിള എന്ന കഥാപാത്രമായാണ് കത്തനാരിൽ അനുഷ്ക എത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

മലയാളത്തിലെ വമ്പൻ ചിത്രം

212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.

 

 

2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗോഡ്‌ഫി സേവിയർ ബാബു സംവിധാനം ചെയ്ത് 'എന്താടാ സജി' ആയിരുന്നു ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു